ETV Bharat / state

പൈങ്കുനി ഉത്രം മഹോത്സവം; ശബരിമല നട മാര്‍ച്ച് എട്ടിന് തുറക്കും

മാര്‍ച്ച് 9 മുതല്‍ ക്ഷേത്ര തിരുനട അടയ്ക്കുന്ന മാര്‍ച്ച് 19 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 15000 ഭക്തര്‍ക്ക് ദര്‍ശനത്തിനായി അവസരം നല്‍കും.

SABARIMALA TEMPLE OPEN ON 8TH MARCH  മീനമാസപൂജകള്‍ക്കുമായി ശബരിമല നട 8 ന് തുറക്കും  ശബരി മല  ശബരിമല നട തുറക്കും  പൈങ്കുനി ഉത്രം മഹോല്‍സവം  ശബരിമല ശ്രീധര്‍മ്മശാസ്‌ത്രാ ക്ഷേത്രം  SABARIMALA TEMPLE
പൈങ്കുനി ഉത്രം മഹോല്‍സവം; മീനമാസപൂജകള്‍ക്കുമായി ശബരിമല നട 8 ന് തുറക്കും
author img

By

Published : Mar 3, 2022, 3:23 PM IST

പത്തനംതിട്ട: പൈങ്കുനി ഉത്രം മഹോല്‍സവത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മശാസ്‌ത്ര ക്ഷേത്രനട മാര്‍ച്ച് 8ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര തിരുനട തുറന്ന് ദീപങ്ങള്‍ തെ‍ളിക്കും.

തുടർന്ന് ഉപദേവത ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിക്കും. രാത്രി 7 മണി മുതല്‍ പ്രസാദ ശുദ്ധി ക്രിയകള്‍ നടക്കും. ക്ഷേത്രനട തുറക്കുന്ന അന്നേ ദിവസം ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടാവില്ല. മാര്‍ച്ച് 9 മുതല്‍ ക്ഷേത്ര തിരുനട അടയ്ക്കുന്ന മാര്‍ച്ച് 19 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.

വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 15000 ഭക്തര്‍ക്ക് ദര്‍ശനത്തിനായി അവസരം നല്‍കും. കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ALSO READ: ഓര്‍മകളില്‍ ഈണങ്ങളുടെ പെരുന്തച്ചന്‍ ; ഏഴുസ്വരങ്ങളില്‍ ഹൃദയങ്ങളെ ധ്വനിസാന്ദ്രമാക്കിയ രവീന്ദ്രസംഗീതം

മാര്‍ച്ച് 9ന് പുലര്‍ച്ചെ 5 മണിക്ക് തിരുനട തുറക്കും. ശേഷം പതിവ് അഭിഷേകവും ചടങ്ങുകളും നടക്കും. തുടര്‍ന്ന് ബിംബ ശുദ്ധി ക്രിയയും കൊടിയേറ്റ് പൂജയും നടക്കും. 10.30നും 11.30നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ആണ് തിരു ഉത്സവ കൊടിയേറ്റ്. 17ന് പള്ളിവേട്ട.

18 ന് ഉച്ചക്ക് പമ്പയില്‍ തിരു ആറാട്ട് നടക്കും. ആറാട്ട് ഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തിച്ചേരുമ്പോള്‍ കൊടിയിറക്ക് ചടങ്ങ് നടക്കും. മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 19ന് രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.