ETV Bharat / state

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് പൂര്‍ണമായും ഒഴിവാക്കും, മകരവിളക്കിന് 40,000 പേര്‍ക്ക് മാത്രം ദര്‍ശനം - ശബരിമല സ്പോട്ട് ബുക്കിങ്

Sabarimala Spot Booking : തിരക്ക് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ സ്പോട്ട് ബുക്കിങ് സൗകര്യം പൂര്‍ണമായും ഒഴിവാക്കാന്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ്.

Sabarimala Spot Booking  Makaravilakku Sabarimala  ശബരിമല സ്പോട്ട് ബുക്കിങ്  മകരവിളക്ക് മഹോത്സവം
Sabarimala Spot Booking
author img

By ETV Bharat Kerala Team

Published : Jan 2, 2024, 1:27 PM IST

പത്തനംതിട്ട : ശബരിമലയില്‍ ദര്‍ശനത്തിന് വേണ്ടിയുള്ള സ്പോട്ട് ബുക്കിങ് സൗകര്യം ഒഴിവാക്കാന്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് (Sabarimala Spot Booking). ഭക്തജന തിരക്ക് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ജനുവരി 10 മുതലാണ് സ്പോട്ട് ബുക്കിങ് സൗകര്യം പൂര്‍ണമായും ഒഴിവാക്കുന്നത്.

സാധാരണ ഗതിയില്‍ തിരുവാഭരണ ദർശനത്തിനായി എത്തുന്ന ഭക്തര്‍ മകരവിളക്കിന് മൂന്ന് ദിവസം മുന്‍പ് തന്നെ സന്നിധാനം വിട്ട് ഇറങ്ങാതെ ശബരിമലയിലെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യാറാണ് പതിവ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ അയ്യപ്പ ഭക്തര്‍ ദര്‍ശനത്തിന് വേണ്ടി മലകയറിയാല്‍ അത് ഭക്തരുടെ സുരക്ഷയെയും സുഗമമായ ദർശന സൗകര്യത്തെയും ബാധിക്കും. ഇത് ഒഴിവാക്കാനാണ് സുരക്ഷിതമായി ദർശനം ഒരുക്കുന്നതിന് ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർക്കുള്ള സ്പോട്ട് ബുക്കിങ് സൗകര്യം പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് അറിയിച്ചു.

14-ാം തീയതി വെർച്വൽ ക്യൂ ബുക്കിങ് പരിധി 50,000 ആണ്. മകരവിളക്ക് ദിനമായ ജനുവരി 15ന് 40,000 പേർക്ക് മാത്രമേ വെർച്വൽ ക്യൂ ബുക്ക് ചെയ്‌ത് ശബരിമല ദർശനത്തിനായി എത്തിച്ചേരാൻ കഴിയുകയുള്ളൂ. 14, 15 എന്നീ തീയതികളിൽ ശബരിമലയിൽ വലിയ ഭക്തജനത്തിരക്ക് ഉണ്ടാകുമെന്നതിനാൽ മാളികപ്പുറങ്ങളും കുട്ടികളും അന്നേ ദിവസങ്ങളിൽ ശബരിമല ദർശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് വ്യക്തമാക്കി.

Also Read : പുണ്യ ദര്‍ശനം; ഹൈക്കോടതി ജഡ്‌ജി ശബരിമലയില്‍, തീര്‍ത്ഥാടകര്‍ക്ക് മധുരം വിളമ്പി പൊലീസ്

ജനുവരി 16 മുതൽ 20 വരെ ശബരിമലയില്‍ കൂടുതൽ ഭക്തർക്ക് ദർശനത്തിന് വേണ്ടിയുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക് വെർച്വൽ ക്യൂ ബുക്കിംഗ് ടിക്കറ്റ് നിർബന്ധമാണെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

മകരവിളക്കിന് ശബരിമലയില്‍ വിപുലമായ സൗകര്യമൊരുക്കി വനം വകുപ്പ് : മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ശബരിമലയില്‍ നൂറോളം ഫോറസ്റ്റ് ഓഫീസര്‍മാരെ വിന്യസിച്ച് വനം വകുപ്പ്. റേഞ്ച് ഓഫീസർ, സെക്ഷൻ ഓഫീസർ, ഡെപ്യൂട്ടി റേഞ്ചർ, 45 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ പമ്പ മുതൽ സന്നിധാനം വരെ നാല് ഇടങ്ങളിലായി സ്നേക്ക് റെസ്ക്യു ടീമുകൾ, എലിഫന്‍റ് സ്ക്വാഡ്, ഫോറസ്റ്റ് വാച്ചേർസ്, പ്രൊട്ടക്ഷൻ വാച്ചേർസ്, ആംബുലൻസ് സർവീസ്, ഭക്തർക്ക് ആവശ്യമായ വെള്ളവും ബിസ്കറ്റും നൽകാൻ സ്പെഷ്യൽ ടീം, റാപ്പിഡ് റെസ്പോൺസ് ടീമുകൾ എന്നിങ്ങനെയുള്ള ഉദ്യോഗസ്ഥരെയാണ് വനം വകുപ്പ് പുല്‍മേട് മുതല്‍ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.