തിരുവനന്തപുരം: ശബരിമലയിലെത്താൻ ഉദ്ദേശിക്കുന്ന തീര്‍ഥാടകര്‍ക്ക് സ്പോട്ട് ബുക്കിങ് സേവനം കൂടുതലായി ഉപയോഗിക്കാമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 5000 തീര്‍ഥാടകര്‍ക്ക് സ്പോട്ട് ബുക്കിങ് വഴി ദര്‍ശനം നടത്തനുള്ള അനുമതിയുണ്ട്. എന്നാല്‍ ശരാശരി 700 പേര്‍ മാത്രമേ ദിനംപ്രതി ഈ സേവനം ഉപയോഗിക്കുന്നുള്ളുവെന്ന് ബോഡ് അറിയിച്ചു. |Sabarimala spot booking
Also Read: Sabarimala Pilgrimage | രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കാത്ത അയപ്പ ഭക്തരെ അതിർത്തിയിൽ തടയും
സ്പോട്ട് ബുക്കിങിനായി നിലയ്ക്കല്‍ ഉള്‍പ്പെടെ 10 കേന്ദ്രങ്ങളില്‍ ബുക്കിങ് സൗകര്യമുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കുള്‍പ്പെടെ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണെന്നും ബോര്‍ഡ് അറിയിച്ചു. ഇതോടൊപ്പം ഓണ്‍ലൈന്‍ ബുക്കിങ്ങും നിലവിലുണ്ട്.
ഈ തീര്‍ഥാടന കാലത്ത് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് ഡിസംബര്‍ നാലിനായിരുന്നു ആയിരുന്നു. 30,117 പേരാണ് അന്ന് ശബരിമല എത്തിയത്. ഞായറാഴ്ചത്തേക്ക് 40,620 പേരാണ് ഓണ്‍ലൈന്‍ ബുക്കിങ്ങിന് അപേക്ഷിച്ചിരുന്നത്. ശബരിമല ചെവ്വാഴ്ച പുലര്‍ച്ചെ 3.30ന് നടതുറക്കും. പുലര്‍ച്ചെ 5 മുതല്‍ 7വരെ നെയ്യഭിഷേകം നടക്കും. രാത്രി 10ന് നട അടയ്ക്കും.