ETV Bharat / state

വലയ സൂര്യഗ്രഹണം: ശബരിമല നട അടച്ചു - വലയ സൂര്യ ഗ്രഹണം

ഭക്തജനങ്ങള്‍ക്ക് നിയന്ത്രണം. രാവിലെ 7:30 നാണ് നട അടച്ചത്. ഗ്രഹണ സമയത്തിന് ശേഷം 11:30 ന് വീണ്ടും നട തുറക്കും. തുടര്‍ന്ന് ശുദ്ധി ക്രിയ നടത്തും. ശേഷം ഒരു മണിക്കൂർ മാത്രമാകും നെയ്യഭിഷേകം ഉണ്ടാകുക.

sabarimala_sooryagrahana_  വലയ സൂര്യ ഗ്രഹണം: ശബരിമല നട അടച്ചു  ശബരിമല  വലയ സൂര്യ ഗ്രഹണം  sabarimala
വലയ സൂര്യ ഗ്രഹണം: ശബരിമല നട അടച്ചു
author img

By

Published : Dec 26, 2019, 8:16 AM IST

ശബരിമല: വലയ സൂര്യഗ്രഹണത്തെ തുടർന്ന് ശബരിമല നട അടച്ചു. നാല് മണിക്കൂറാണ് നട അടച്ചിടുക. രാവിലെ 7:30 നാണ് നട അടച്ചത്. ഗ്രഹണ സമയത്തിന് ശേഷം 11:30 ന് വീണ്ടും നട തുറക്കും. തുടര്‍ന്ന് ശുദ്ധി ക്രിയ നടത്തും. ശേഷം ഒരു മണിക്കൂർ മാത്രമാകും നെയ്യഭിഷേകം ഉണ്ടാകുക. മറ്റ് പൂജകൾക്ക് ശേഷം ഉച്ചയ്ക്ക് നട അടയ്ക്കും. ഇന്ന് വൈകിട്ട് തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേരും. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് നിലയ്ക്കലിൽ നിന്നും പമ്പയിലേയ്ക്കും പമ്പയിൽ നിന്നും സന്നിധാനത്തേയ്ക്കും അയ്യപ്പ ഭക്തരെ കടത്തിവിടുന്നതില്‍ നിയന്ത്രണം ഉണ്ടാകും. പതിനെട്ടാം പടി കയറുന്നതിനും നിയന്ത്രണമുണ്ട്.

Intro:സൂര്യഗ്രഹണമായതിനാൽ ശബരിമല നട നാലു മണിക്കൂറത്തേയ്ക്ക് അടച്ചു. രാവിലെ7:30 നാണ് തിരുനട അടച്ചത്.ഗ്രഹണ സമയത്തിന് ശേഷം 11:30 ന് വീണ്ടും നട തുറക്കും.
സൂര്യഗ്രഹണവും, തങ്ക അങ്കി ഘോഷയാത്രയും സന്നിധാനത്തേയ്ക്ക് എത്തുന്നതിനാൽ ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Body: ഇന്ന് വൈകുന്നേരം തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേരും. കഴിഞ്ഞ ദിവസങ്ങളിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നതിനാൽ തിരക്കനുസരിച്ചാകും നിലയ്ക്കലിൽ നിന്നും പമ്പയിലേയ്ക്കും പമ്പയിൽ നിന്നും സന്നിധാനത്തേയ്ക്കും അയ്യപ്പ ഭക്തരെ കടത്തിവിടുക. പതിനെട്ടാം പടി കയറുന്നതിനും നിയന്ത്രണങ്ങളുണ്ട്. നട അടച്ചിരിക്കുന്ന നാല് മണിക്കൂർ ഭക്തരെ പതിനെട്ടാം പടി കയറ്റി വിടില്ല. ഈ സമയത്ത് സന്നിധാനത്ത് തിരക്ക് അധികമാകാതിരിക്കാനാണ് പമ്പയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. 11:30 ന് നട തുറന്ന് ശുദ്ധി ക്രിയ നടത്തും. തുടർന്ന് ഒരു മണിക്കൂർ മാത്രമാകും നെയ്യഭിഷേകം ഉണ്ടാകുക. മറ്റ് പൂജകൾക്ക് ശേഷം ഉച്ചയ്ക്ക് നട അടയ്ക്കും. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി ദിപാരാധനയ്ക്ക് ശേഷം മാത്രമേ അയ്യപ്പന്മാർക്ക് ദർശനം അനുവദിക്കുകയുള്ളൂ. അതിനാൽ രാവിലെ 6:45 ന് ശേഷം പമ്പയിൽ നിന്നും സന്നിധാനത്തേയ്ക്ക് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് 3 ന് പമ്പാ ഗണപതി ക്ഷേത്രത്തിൽ നിന്നും തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ട ശേഷം മാത്രമായിരിക്കും അയ്യപ്പന്മാർക്ക് മല കയറാനാകുക.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.