പത്തനംതിട്ട : മേട മാസ പൂജ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിലായിരുന്നു പൂജ ചടങ്ങുകൾ.
ഇടവ മാസ പൂജയ്ക്കായി മെയ് 14 ന് വൈകിട്ട് 5ന് വീണ്ടും നട തുറക്കും. 19 വരെ പൂജകള്‍ ഉണ്ടാകും. ഇത്തവണത്തെ പ്രതിഷ്ഠാദിന ആഘോഷം മെയ് 23 നാണ്. ഇതിനായി മെയ് 22ന് വൈകിട്ട് 5ന് നട തുറക്കും.