ETV Bharat / state

ശബരിമലയിൽ ഇതുവരെ 204.30 കോടി രൂപ നടവരവ്; കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപ - ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്

Sabarimala revenue: ശബരിമലയിൽ 204.30 കോടി രൂപ നടവരവ് ലഭിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്. മണ്ഡലപൂജയ്ക്കുശേഷം നാളെ രാത്രി 11 മണിക്ക് ശബരിമല നട അടക്കും.

Sabarimala revenue in December 2023  Sabarimala revenue till December 25  Sabarimala Mandala season 2023 income  Sabarimala news  ശബരിമല വാർത്തകൾ  ശബരിമല ഏറ്റവും പുതിയ വാർത്തകൾ  പത്തനംതിട്ട ജില്ലാ വാർത്തകൾ  മകരവിളക്ക് മഹോത്സവം 2023  ശബരിമല നടവരവ്  ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്  മണ്ഡലപൂജ
Sabarimala revenue till December 25
author img

By ETV Bharat Kerala Team

Published : Dec 26, 2023, 4:00 PM IST

ദേവസ്വം ബോർഡിന്‍റെ വാർത്താസമ്മേളനം

പത്തനംതിട്ട: മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിൽ 204.30 കോടി രൂപ നടവരവ് (Sabarimala revenue in December 2023) ലഭിച്ചെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് അറിയിച്ചു. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. മണ്ഡലപൂജ-മകരവിളക്ക് ഉത്സവം സംബന്ധിച്ച് സന്നിധാനം ദേവസ്വം ഗസ്റ്റ്ഹൗസിലെ കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് ഇക്കാര്യം അറിയിച്ചത്.

കുത്തക ലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിയുമ്പോൾ ഈ കണക്കിൽ കാര്യമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഇതുവരെ കാണിക്കയായി ലഭിച്ചത് 63.89 കോടി(63,89,10,320) രൂപയാണ്. അരവണ വിൽപനയിൽ 96,32,44,610 (96.32 കോടി) രൂപയും, അപ്പം വിൽപനയിൽ 12,38,76,720( 12.38 കോടി) രൂപയും ലഭിച്ചു.

മണ്ഡലകാലം തുടങ്ങി ഡിസംബർ 25 വരെ ശബരിമലയിൽ 31,43,163 പേരാണ് ദർശനം നടത്തിയത്. ദേവസ്വം ബോർഡിന്‍റെ അന്നദാനമണ്ഡപത്തിലൂടെ ഇന്നലെ (ഡിസംബർ 25) വരെ 7,25,049 പേർക്കു സൗജന്യമായി ഭക്ഷണം നൽകാനായി. പമ്പ ഹിൽടോപ്പിൽ രണ്ടായിരം ചെറുവാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ഇക്കാര്യത്തിൽ അനുമതി തേടി ദേവസ്വം ബോർഡ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചു.

മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാനായെന്ന് പ്രസിഡന്‍റ്: പരിമിതികൾക്കിടയിലും വിവിധ വകുപ്പുകളുടെ മികച്ച സഹകരണത്തോടെ ശബരിമല തീർഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാൻ ദേവസ്വം ബോർഡിനായി എന്നും പ്രസിഡന്‍റ് പറഞ്ഞു. തങ്കയങ്കി വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്ന് വൈകുന്നേരത്തോടെ ശരംകുത്തിയിൽ എത്തിച്ചേരും. തുടർന്ന് 6.30 ന് തങ്കയങ്കി ചാർത്തിയുള്ള മഹാദീപാരാധന നടക്കും.

ഡിസംബർ 30ന് വീണ്ടും നട തുറക്കും: മണ്ഡലപൂജയ്ക്കുശേഷം നാളെ രാത്രി 11 മണിക്ക് ഹരിവരാസനം പാടി ശബരിമല നട അടക്കും. ഇതോടെ 41 ദിവസം നീണ്ട് നിൽക്കുന്ന മണ്ഡലകാലത്തിന് പരിസമാപ്‌തിയാകും. പിന്നീട് മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് വീണ്ടും നട തുറക്കും.

മകരവിളക്ക് പ്രമാണിച്ച് ജനുവരി 13ന് വൈകിട്ട് പ്രസാദ ശുദ്ധക്രിയകൾ നടക്കും. ജനുവരി 14ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15നാണ് മകരവിളക്ക്. മകരവിളക്ക് ദിവസം പുലർച്ചെ 2.46ന് മകരസംക്രമ പൂജ നടക്കും. പതിവ് പൂജകൾക്ക് ശേഷം വൈകിട്ട് അഞ്ചുമണിക്കാണ് നട തുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും.

15, 16, 17, 18, 19 തിയതികളിൽ എഴുന്നള്ളിപ്പും നടക്കും. 19ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തർക്ക് ശബരിമലയിൽ ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. ജനുവരി 21ന് രാവിലെ പന്തളരാജാവിന് മാത്രമായിരിയ്‌ക്കും ദർശനം. തുടർന്ന് നട അടയ്ക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Also read: ശബരിമലയിൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ; ആവശ്യമെങ്കിൽ ഡിജിപി നേരിട്ട് രംഗത്തിറങ്ങണമെന്ന് ദേവസ്വം ബഞ്ച്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.