ETV Bharat / state

ശബരിമല വരുമാനം 222.98 കോടി ; തീർഥാടകർ 29 ലക്ഷം - തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്

ശബരിമലയിൽ ഈ വർഷം ഇതുവരെ ലഭിച്ച വരുമാനത്തിന്‍റെയും ദർശനം നടത്തിയ ഭക്തരുടേയും കണക്ക് പുറത്തുവിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ

Sabarimala revenue  Sabarimala  number of pilgrims Sabarimala  Sabarimala latest news  malyalam news  pathanamthitta news  ശബരിമല വരുമാനം  ശബരിമല  ശബരിമല തീർഥാടകർ  ശബരിമലയിൽ കാണിക്കയായി ലഭിച്ചത്  ശബരിമലയിൽ ശബരിമലയിൽ  തീർഥാടനം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  kerala news  Sabarimala visiters  തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്  Travancore Devaswom Board President
ശബരിമല വരുമാനവും തീർഥാടകരുടെ കണക്കും
author img

By

Published : Dec 26, 2022, 9:24 PM IST

പത്തനംതിട്ട : ശബരിമലയിൽ ഇത്തവണ ഇതുവരെ 222 കോടി 98 ലക്ഷം രൂപ നടവരുമാനമായി ലഭിച്ചുവെന്നും 29 ലക്ഷത്തിലേറെ തീർഥാടകർ എത്തിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ. 70.10 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്.

222,98,70,250 രൂപയാണ് മൊത്തവരുമാനം. 70,10,81,986 രൂപ കാണിക്കയായി ലഭിക്കുകയും 29,08,500 തീർഥാടകർ ദർശനത്തിനായി എത്തുകയും ചെയ്‌തു. ഇതിൽ 20 ശതമാനത്തോളം കുട്ടികളാണ്. രണ്ടുവർഷത്തോളം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതാണ് കുട്ടികളുടെ എണ്ണം ഇക്കുറി വർധിക്കാൻ കാരണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി. കുട്ടികൾക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും പ്രായമായവർക്കും വേണ്ടി ഇക്കുറി ഏർപ്പെടുത്തിയ പ്രത്യേക ക്യൂ ഫലപ്രദമാണ്.

പരമാവധി പരാതി കുറച്ച് തീർഥാടനം നടപ്പാക്കാന്‍ സാധിക്കുന്നുണ്ട്. ഒരു ദിവസം മാത്രമാണ് ദർശനത്തിന് ആളുകൾക്ക് കൂടുതൽ നേരം നിൽക്കേണ്ടി വന്നതായി ആക്ഷേപമുയർന്നത്. ശബരിമലയിൽ തിരക്ക് സ്വാഭാവികമാണ്. എന്നാൽ സാധാരണയിൽ കൂടുതൽ നേരം ഭക്തർക്ക് അയ്യപ്പദർശനത്തിന് കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടായാൽ അത് പരിശോധിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു.

ദേവസ്വം ഗസ്‌റ്റ്‌ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. എസ്.എസ്. ജീവൻ, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫിസർ എച്ച്. കൃഷ്‌ണ കുമാർ, ബോർഡ് ചീഫ് എൻജിനീയർ ആർ. അജിത് കുമാർ,വിജിലൻസ് എസ്.പി. സുബ്രഹ്മണ്യം എന്നിവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.