ETV Bharat / state

മണ്ഡല പൂജയ്‌ക്കൊരുങ്ങി ശബരിമല ; തങ്ക അങ്കി ഘോഷയാത്ര 26ാം തിയതി പമ്പയില്‍

മണ്ഡലപൂജയില്‍ ശബരിമല അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കിയുമായുള്ള ഘോഷയാത്ര 26ാം തിയതി വൈകിട്ട് പമ്പയിലെത്തും

sabarimala ready to receive thanka anki procession  sabarimala thanka anki procession  thanka anki procession  മണ്ഡലപൂജയ്‌ക്കൊരുങ്ങി ശബരിമല  തങ്ക അങ്കി ഘോഷയാത്ര  മണ്ഡലപൂജ
മണ്ഡലപൂജയ്‌ക്കൊരുങ്ങി ശബരിമല
author img

By

Published : Dec 24, 2022, 9:14 PM IST

പത്തനംതിട്ട : മണ്ഡലപൂജയ്ക്കായി ശബരിമല ശ്രീ ധർമശാസ്‌താ ക്ഷേത്രസന്നിധി ഒരുങ്ങുന്നു. കലിയുഗവരദന് ചാർത്താനുള്ള തങ്ക അങ്കി പേടകവും വഹിച്ചുള്ള ഘോഷയാത്ര ഡിസംബർ 26ന് വൈകുന്നേരം 5.30ന് ശരംകുത്തിയിൽവച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തിൽ ആചാരപൂർവം സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. ഇതിനായി ദേവസ്വം ബോർഡ് നിയോഗിച്ചിട്ടുള്ള പ്രതിനിധികൾ വൈകുന്നേരം അഞ്ചിന് ക്ഷേത്രനട തുറന്നശേഷം 5.15ന് അയ്യപ്പ സന്നിധിയിൽ നിന്ന് തന്ത്രി പൂജിച്ചുനൽകുന്ന പ്രത്യേക ഹാരങ്ങളുമണിഞ്ഞ് ശരണം വിളികളുമായി ശരംകുത്തിയില്‍ എത്തും.

മഹാദീപാരാധന വൈകിട്ട് 6.35ന് : ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ, ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗം അഡ്വ. എസ്‌എസ് ജീവൻ, ദേവസ്വം കമ്മിഷണർ ബിഎസ് പ്രകാശ്, ശബരിമല സ്പെഷ്യൽ കമ്മിഷണർ എം മനോജ് തുടങ്ങിയവർ ചേർന്ന് 18ാംപടിയ്‌ക്ക് മുകളിലായി കൊടിമരത്തിന് മുന്‍പില്‍വച്ച്, ഘോഷയാത്രയായി കൊണ്ടുവരുന്ന തങ്ക അങ്കിയെ സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിക്കും. തുടർന്ന്, തങ്ക അങ്കി സോപാനത്തിൽവച്ച് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടുപോവും.

ശേഷം 6.35ന് തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന നടക്കും. തുടർന്ന്, ഭക്തർക്ക് തന്ത്രി പ്രസാദം വിതരണം ചെയ്യും. പിന്നീട് ഭക്തർക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പനെ ദർശിക്കാം. 26ന് രാത്രി 9.30ന് അത്താഴപൂജ.

രാത്രി 11.20ന് ഹരിവരാസനം പാടി 11.30ന് ക്ഷേത്രനട അടയ്ക്കും. ഡിസംബർ 27ന് പുലർച്ചെ മൂന്നിന് നടതുറക്കും. തുടർന്ന്, അഭിഷേകവും പതിവ് പൂജയും നടക്കും. ഡിസംബർ 27ന് ഉച്ചയ്‌ക്ക് 12.30നും ഒരു മണിക്കും മധ്യേയുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക.

മകരവിളക്ക് ജനുവരി 14ന് : മണ്ഡലപൂജ കഴിഞ്ഞ് നടയടച്ചാൽ വൈകുന്നേരം വീണ്ടും നടതുറക്കും. അയ്യപ്പഭക്തർക്ക് മണ്ഡലപൂജ തൊഴുന്നതിനും തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന തൊഴുന്നതിനുമുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോർഡും പൊലീസും സംയുക്തമായി ഒരുക്കുന്നുണ്ട്. ഡിസംബർ 27ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട, മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകുന്നേരം അഞ്ചിന് തുറക്കും. 2023 ജനുവരി 14നാണ് മകരവിളക്ക്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.