ETV Bharat / state

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ട കണമലയിലെ സ്ഥിരം അപകട മേഖലയിലാണ് ബസ് മറിഞ്ഞത്.

കണമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്*.  Bus got accident in Kanamala  Accident prone area in pathanamthitta  പത്തനംതിട്ടയിലെ സ്ഥിരം അപകട മേഖല
പത്തനംതിട്ട കണമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു
author img

By

Published : Dec 20, 2021, 11:12 AM IST

Updated : Dec 20, 2021, 1:07 PM IST

പത്തനംതിട്ട : എരുമേലി കണമല ഇറക്കത്തിനു സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്ക്. ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് സൂചന. ബസിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ.

ആന്ധ്രയില്‍ നിന്നുമെത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിരം അപകടമേഖലയായ കണമല അട്ടിവളവിന് സമീപത്തെ കൊടും വളവില്‍ തിങ്കളാഴ്ച രാവിലെ ആയിരുന്നു അപകടം.

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു
അഗ്നിശമന സേനയടക്കം സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. റോഡിന്‍റെ തിട്ടയിലെ കട്ടിങ്ങില്‍ ഇടിച്ച്‌ ബസ് നിന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. നാട്ടുകാരാണ് ആദ്യം രക്ഷ പ്രവർത്തനം നടത്തിയത്. പൊലീസ്, ഫയര്‍ ഫോഴ്‌സ്‌, മോട്ടോര്‍ വെഹിക്കിള്‍ റോഡ് സേഫ് സോണ്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്തു.

Last Updated : Dec 20, 2021, 1:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.