ETV Bharat / state

ശബരിമല ദർശനത്തിനെത്തിയ പിതാവും മുത്തശ്ശിയും ബസിനുള്ളിൽ കുട്ടിയെ മറന്നു; രക്ഷകരായി മോട്ടോർ വാഹന വകുപ്പ് - Missed girl found in bus in Sabarimala

Sabarimala pilgrimage missed girl found in bus: ശബരിമല തീര്‍ഥാടത്തിനായി തമിഴ്‌നാട്ടിൽ നിന്നും വന്ന സംഘത്തിലെ ഒമ്പത് വയസുകാരിയെ ബസില്‍ മറന്നു. പൊലീസ് അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താനായി. ബസിന്‍റെ സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു കുട്ടി.

Sabarimala girl missing  Sabarimala girl missing found  Sabarimala 9 year old girl missing  Sabarimala pilgrimage  Sabarimala pilgrimage missed girl found in bus  Sabarimala child missing case  Sabarimala news  Pathanamthitta news  ശബരിമല ദർശനം  ബസിനുള്ളിൽ കുട്ടിയെ മറന്നു  ശബരിമല തീര്‍ത്ഥാടനം  ശബരിമല തീര്‍ത്ഥാടക സംഘം കുട്ടിയെ ബസില്‍ മറന്നു  Missed girl found in bus in Sabarimala  തീര്‍ത്ഥാടക സംഘം ഒമ്പത് വയസുകാരിയെ ബസില്‍ മറന്നു
Sabarimala pilgrimage missed 9 years girl found in bus
author img

By ETV Bharat Kerala Team

Published : Nov 22, 2023, 7:07 AM IST

പത്തനംതിട്ട : ശബരിമല (Sabarimala pilgrimage 2023) ദർശനത്തിനായി പമ്പയിലെത്തിയ തീര്‍ഥാടക സംഘം ഒമ്പത് വയസുകാരിയെ ബസില്‍ മറന്നു. ആന്ധ്രപ്രദേശ് സര്‍ക്കാരിന്‍റെ ബസില്‍ ദര്‍ശനത്തിന് വന്ന തമിഴ്‌നാട് സ്വദേശികൾക്കൊപ്പമുണ്ടായിരുന്ന ഭവ്യ എന്ന നാലാം ക്ലാസുകാരിയെയാണ് ഇറങ്ങുമ്പോള്‍ സംഘം കൂടെ കൂട്ടാന്‍ മറന്നത്. പിതാവിനും മുത്തശ്ശിക്കും ഒപ്പമാണ് ഭവ്യ ശബരിമല ദർശനത്തിനായി യാത്ര തിരിച്ചത്.

പൊലീസിന്‍റെ വയര്‍ലസ് സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയെ അട്ടത്തോട്ടില്‍ നിന്ന് കണ്ടെത്തിയത് (Missed girl found in bus Sabarimala). തീർഥാടക സംഘത്തെ പമ്പയിലിറക്കി ബസ് നിലക്കലിലേക്ക് പുറപ്പെട്ട ശേഷമാണ് കുട്ടി കൂടെയില്ലെന്ന വിവരം സംഘം മനസിലാക്കിയത്. ഉടന്‍ തന്നെ കുട്ടിയുടെ പിതാവ് അടങ്ങുന്ന സംഘം പമ്പയിലെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തി പരാതി നൽകി.

പരാതി ലഭിച്ചയുടനെ തന്നെ പൊലീസ് ബസ് നമ്പർ അടക്കമുള്ള വിവരങ്ങൾ വയര്‍ലെസ് സെറ്റിലൂടെ കൈമാറി. നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ പട്രോളിങ്ങിൽ ഉണ്ടായിരുന്ന ആറ്റിങ്ങല്‍ എ എം വി ഐ ആര്‍ രാജേഷും കുന്നത്തൂര്‍ എ എം വി ഐ ജി അനില്‍കുമാറും ബസ് കണ്ടെത്തി കൈ കാണിച്ചു നിർത്തിച്ചു.

എന്നാൽ ഡ്രൈവറും കണ്ടക്‌ടറും ബസിന്‍റെ പിൻ സീറ്റിലിരുന്ന് ഉറങ്ങുന്ന കുട്ടിയെ ശ്രദ്ധിച്ചിരുന്നില്ല. പൊലീസ് കുട്ടി ബസിലുണ്ടോ എന്ന് ചോദിപ്പോള്‍ എല്ലാവരും പമ്പയിൽ ഇറങ്ങിയെന്നും ബസിൽ ആരും ഇല്ലെന്നും നിലയ്ക്കളിലേക്ക് പാർക്കിങ്ങിന് പോകുകയാണെന്നുമായിരുന്നു മറുപടി. എന്നാൽ പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ കയറി പരിശോധന നടത്തിയപ്പോഴാണ് കുട്ടി ബസിൽ കിടന്നുറങ്ങുകയാണെന്ന് കണ്ടെത്തിയത്.

ബസിന്‍റെ ഏറ്റവും പിന്നിലെ സീറ്റിന് തൊട്ടു മുമ്പിലുള്ള മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു കുട്ടി. കുട്ടിയെ കണ്ടു കിട്ടിയ വിവരം ഉടന്‍ തന്നെ പമ്പ പൊലീസിനെ അറിയിക്കാൻ ശ്രമിച്ചെങ്കിലും വയര്‍ലസ് സെറ്റിന് റേഞ്ച് ഇല്ലാത്തതിനാല്‍ അറിയിക്കാനായില്ല.
തുടർന്ന് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാഹനത്തില്‍ തന്നെ കുട്ടിയെ കണ്‍ട്രോള്‍ റൂമില്‍ എത്തിക്കുകയായിരുന്നു.

കുട്ടിയെ കണ്ടെത്താനായ ആശ്വാസത്തിലാണ് പിതാവും മുത്തശ്ശിയും. പൊലീസ് കൺട്രോൾ റൂമിലെത്തി കുട്ടിയെ സ്വീകരിച്ച ശേഷം സംഘം സന്നിധാനത്തേക്ക് യാത്ര തുടരുകയയിരുന്നു.

Also Read: അയ്യനെ തൊഴുത് ഉണ്ണിക്കണ്ണൻ ; 11 മാസം പ്രായമുള്ള കൃഷ്‌ണ എത്തിയത് ബെംഗളൂരുവിൽ നിന്ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.