ETV Bharat / state

ശബരിമല തീര്‍ഥാടനം : ആക്ഷന്‍ പ്ലാനുമായി ആരോഗ്യ വകുപ്പ് - Sabarimala news

കൊവിഡടക്കം പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും പ്രാധാന്യം

ശബരിമല തീർഥാടനം  ആക്ഷന്‍ പ്ലാനുമായി ആരോഗ്യ വകുപ്പ്  ആരോഗ്യ വകുപ്പിന്‍റെ ആക്ഷന്‍ പ്ലാൻ  Sabarimala pilgrimage  Sabarimala pilgrimage news  Sabarimala news  health department news
ശബരിമല തീര്‍ഥാടനം; ആക്ഷന്‍ പ്ലാനുമായി ആരോഗ്യ വകുപ്പ്
author img

By

Published : Oct 30, 2021, 8:51 PM IST

തിരുവനന്തപുരം : ശബരിമല തീര്‍ഥാടനത്തോട്‌ അനുബന്ധിച്ച് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് ആരോഗ്യ വകുപ്പ്. കൊവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യത്തില്‍ അതുകൂടി മുന്നില്‍ കണ്ടാണ് ആക്ഷന്‍ പ്ലാന്‍.

തീര്‍ഥാടകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം തന്നെ കൊവിഡടക്കം പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നല്‍കും.

വാക്‌സിൻ സർട്ടിഫിക്കറ്റും ആർടിപിസിആറും നിർബന്ധം

കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

എല്ലാ തീര്‍ഥാടകരും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിൻ എടുത്ത സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും കരുതണം. മറ്റ് അനുബന്ധ രോഗമുള്ളവര്‍ക്കും കൊവിഡ് വന്ന് മൂന്ന് മാസം ആയിട്ടുള്ളവര്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് കഴിവതും ശബരിമല ദര്‍ശനം ഒഴിവാക്കണം.

വഴികളില്‍ അടിയന്തര ചികിത്സാകേന്ദ്രങ്ങള്‍

പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ഥാടകര്‍ക്ക് അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ ചിലപ്പോള്‍ ഹൃദയാഘാതം വരെ ഉണ്ടാകാനിടയാക്കും. ഇത്തരം പ്രശ്‌നങ്ങള്‍ ഫലപ്രദമായി നേരിടാന്‍ ആരോഗ്യവകുപ്പ് ഈ വഴികളില്‍ അടിയന്തര ചികിത്സാകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും.

എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവ പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടയില്‍ അഞ്ച് സ്ഥലങ്ങളിലായി സ്ഥാപിക്കും. തളര്‍ച്ച അനുഭവപ്പെടുന്ന തീര്‍ഥാടകര്‍ക്ക് വിശ്രമ സൗകര്യം ഏര്‍പ്പെടുത്തും. ഓക്‌സിജന്‍ ശ്വസിക്കാനും ഫസ്റ്റ് എയ്‌ഡ് നല്‍കാനും, ബ്ലഡ്പ്രഷര്‍ നോക്കാനുമുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ടാകും.

സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട്, എരുമേലി എന്നിവിടങ്ങളിൽ കൂടുതൽ ഡിസ്‌പെൻസറികൾ

ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നവര്‍ക്കായി ഓട്ടോമേറ്റഡ് എക്‌സ്‌റ്റേണല്‍ ഡിബ്രിഫ്രിലേറ്റര്‍ ഒരുക്കിയിട്ടുണ്ട്. പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്‌സുമാരുടെ 24 മണിക്കൂര്‍ സേവനം ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. യാത്രാവേളയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ തോന്നുന്നെങ്കില്‍ ആരോഗ്യ വകുപ്പിന്‍റെ സേവനം തേടാവുന്നതാണ്.

സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട്, എരുമേലി, എന്നീ സ്ഥലങ്ങളില്‍ വിദഗ്‌ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിക്കും. സന്നിധാനത്ത് ഒരു അടിയന്തര ഓപ്പറേഷന്‍ തിയേറ്ററും പ്രവര്‍ത്തിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും, എരുമേലി സി.എച്ച്.സി.യിലും കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സിലും സൗകര്യങ്ങളൊരുക്കിവരുന്നു.

കോട്ടയം മെഡിക്കല്‍ കോളജില്‍ തീര്‍ഥാടകര്‍ക്കായി മികച്ച സൗകര്യമൊരുക്കും. തീര്‍ഥാടകര്‍ക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കാന്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി കോട്ടയം, പത്തനംതിട്ട ജില്ലകളിലായി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്‌തിട്ടുണ്ട്.

കൂടുതൽ സ്‌പെഷ്യലിസ്റ്റ് സേവനങ്ങളും ഒരുക്കും

കാസ്‌പ് കാര്‍ഡുള്ള തീര്‍ഥാടകര്‍ക്ക് എംപാനല്‍ ചെയ്‌ത സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. കാര്‍ഡില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടാവുന്നതാണ്. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ അവശ്യ സേവനത്തിനായി ഇവിടെ വിന്യസിക്കും.

കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, പള്‍മണോളജി, സര്‍ജറി, അനസ്തീഷ്യ എന്നീ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.

ആരോഗ്യവകുപ്പ് ഡയറക്‌ടര്‍ക്കാണ് ശബരിമലയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും സംസ്ഥാനതല മേല്‍നോട്ടം. കൂടാതെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, നോഡല്‍ ഓഫിസര്‍, ഒരു അസി. നോഡല്‍ ഓഫിസര്‍ തുടങ്ങിയവര്‍ അവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

പത്തനംതിട്ട മെഡിക്കല്‍ ഓഫിസര്‍ ജില്ലയുടെ ചുമതലയുള്ള നോഡല്‍ ഓഫിസറായി പ്രവര്‍ത്തിക്കും.

ALSO READ: 'മരക്കാർ കേരളത്തിന്‍റെ സിനിമ'; തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് ഫിയോക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.