പത്തനംതിട്ട: ശബരിമല സന്നിധാനത്തേയ്ക്കുള്ള പരമ്പരാഗത പാത തുറക്കാമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തീര്‍ഥാടകര്‍ക്ക് സുഗമമായി നടന്ന് പോകുന്നതിന് വഴി ശുചീകരിച്ചു. വഴിമധ്യേ തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് കുടിവെള്ളവും ആശുപത്രി സൗകര്യവും ഒരുക്കിയതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അനന്തഗോപന്‍ പറഞ്ഞു.
പരമ്പരാഗത പാത തുറക്കുന്നതിന് സര്‍ക്കാരിന്‍റെ അനുമതി വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചു സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് ഇപ്പോള്‍ മലകയറ്റം അനുവദിച്ചിരിക്കുന്നത്. നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെയാണ് കാനന പാത തുറക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നത്.
അതേസമയം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഡിസംബര്‍ 16ന് സമരം നടത്തുമെന്ന് ഹിന്ദു ഐക്യവേദി അറിയിച്ചു.
ALSO READ ഭര്‍ത്താവിന്‍റെ നിര്‍ബന്ധത്തില്‍ മന്ത്രവാദ ചികിത്സ; യുവതി മരിച്ചു, പ്രതിഷേധവുമായി ബന്ധുക്കള്‍