പത്തനംതിട്ട: ശബരിമല സന്നിധാനത്ത് എത്തുന്ന അയ്യപ്പ ഭക്തർക്ക് വിരിവയ്ക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനം. ദേവസ്വം അന്നദാന മണ്ഡപത്തിന് മുകളിലത്തെ നിലയില്‍ അയ്യായിരം പേര്‍ക്ക് വിരിവയ്ക്കുന്നതിനുള്ള സൗകര്യമാണ് നിലവില്‍ ഒരുക്കുന്നത്.
സന്നിധാനത്ത് അപ്പം അരവണ പ്രസാദം വിതരണം ചെയ്യുന്ന കൗണ്ടറുകള്‍ രാവിലെ നാല് മണിമുതല്‍ രാത്രി പതിനൊന്നര വരെ പ്രവര്‍ത്തിക്കും. വരും ദിവസങ്ങളില്‍ പ്രസാദങ്ങളുടെ ഉത്പാദനം കൂട്ടാനാണ് ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം. ദിവസവും ഒന്നരലക്ഷം ടിന്‍ അരവണയാണ് ഇപ്പോള്‍ തയ്യാറാക്കുന്നത്.
ALSO READ തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന്; വിവിധയിടങ്ങളിൽ സ്വീകരണം
അതേസമയം ശബരിമലയിലെ നടവരവ് 43 കോടി രൂപ കഴിഞ്ഞു. അരവണയുടെ വിറ്റ് വരവ് 16 കോടിയും കാണിക്ക ഇനത്തില്‍ 17കോടി രൂപയുമാണ് ഇതുവരെ ലഭിച്ചത്. ശബരിമല നടപ്പന്തലിന് സമീപമുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ റസ്റ്റ് ഹൗസുകളിലെ മുറികള്‍ ബുക്ക് ചെയ്യാൻ ഓണ്‍ലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ALSO READ ഭീതി ഒഴിയാതെ മാനന്തവാടി; കുറുക്കൻ മൂലയിൽ ഇന്നും കടുവ ഇറങ്ങി