ETV Bharat / state

ശബരിമലയിലെത്തിയ എല്ലാ തീർഥാടകരേയും പരിശോധിച്ചതായി കലക്ടർ

ദര്‍ശനത്തിനെത്തിയ 8,159 പേരെയും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ചതായി ജില്ലാ കലക്‌ടര്‍ പി.ബി.നൂഹ്

sabarimala pilgrimage  covid 19 situation  കൊവിഡ് 19  ശബരിമല നട  ജില്ലാ കലക്‌ടര്‍ പി.ബി.നൂഹ്
ശബരിമലയില്‍ മുഴുവന്‍ തീര്‍ഥാടകരും പരിശോധനക്ക് വിധേയം
author img

By

Published : Mar 17, 2020, 7:19 PM IST

പത്തനംതിട്ട: കൊവിഡ് 19 രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തിയ മുഴുവന്‍ തീര്‍ഥാടകരെയും പരിശോധനക്ക് വിധേയമാക്കിയതായി ജില്ലാ കലക്‌ടര്‍ പി.ബി.നൂഹ്. ഇതുവരെയുള്ള കണക്ക് പ്രകാരം ദര്‍ശനത്തിനെത്തിയ 8,159 പേരെയും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ചു. രണ്ട് പേര്‍ക്ക് പനിയുണ്ടെന്ന് കണ്ടെത്തിയെങ്കിലും കൊവിഡ് രോഗലക്ഷണങ്ങളില്ലെന്ന് സ്ഥിരീകരിച്ചു.

ശബരിമലയില്‍ മുഴുവന്‍ തീര്‍ഥാടകരും പരിശോധനക്ക് വിധേയം

മീനമാസപൂജക്കായി ശബരിമല നട തുറന്നപ്പോള്‍ തീര്‍ഥാടകര്‍ സന്ദര്‍ശനം നീട്ടിവെക്കണമെന്ന് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും അഭ്യര്‍ഥിച്ചിരുന്നതിനാല്‍ വളരെ കുറച്ച് തീര്‍ഥാടകര്‍ മാത്രമാണെത്തിയത്. ഈ മാസം 13ന് തുറന്ന ശബരിമലനട നാളെ വൈകീട്ട് അടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.