പത്തനംതിട്ട: ഓണനാളുകളിലെ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. തിരുവോണ ദിവസമായ 11 ന് ശബരിമലയിൽ ഭക്തർക്ക് ഓണസദ്യ വിളമ്പും. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ശബരിമല മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി നട തുറന്ന് വിഗ്രഹത്തിന് മുന്നിലെ നെയ്‌വിളക്ക് തെളിയിച്ച് ഭക്തരുടെ സാന്നിധ്യം ഭഗവാനെ അറിയിക്കും. തുടർന്ന് ഉപദേവതാ സ്ഥാനങ്ങളിൽ ദീപം തെളിയിച്ച ശേഷം പതിനെട്ടാം പടി ഇറങ്ങി തിരുമുറ്റത്തെ ആഴിയിൽ അഗ്നി പകരുന്നതോടെ ഭക്തരെ പടി ചവിട്ടാൻ അനുവദിക്കും. ഈ ദിവസം മറ്റ് പൂജകൾ ഉണ്ടാവില്ല.
ഉത്രാടദിനമായ 10 ന് പുലർച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറക്കുന്നതോടെ ഓണക്കാല പൂജകൾക്ക് തുടക്കമാകും. നിർമാല്യ ദർശനത്തിനും നെയ്യഭിഷേകത്തിനും ശേഷം 5.15 ന് മഹാഗണപതി ഹോമം, 7.30 ന് ഉഷപൂജ ചടങ്ങുകൾ നടക്കും.
തിരുവോണ ദിവസത്തിലും പതിവ് പൂജകൾ ഉണ്ടാകും. തിരുവോണ ദർശനത്തിനായി സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർക്കായി ദേവസ്വം ബോർഡ് ഓണസദ്യ ഒരുക്കും. ഓണക്കാല പൂജകൾക്ക് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യ കാർമികത്വം വഹിക്കും. ഓണ പൂജകൾക്ക് ശേഷം പതിമൂന്നിന് രാത്രി പത്ത് മണിക്ക് മേൽശാന്തി ഹരിവരാസനം പാടി നടയടക്കും. തുടർന്ന് കന്നിമാസ പൂജകൾക്കായി ഈ മാസം 16 ന് നട തുറക്കും. കന്നിമാസ പൂജകൾക്കായി നട തുറക്കുന്ന അഞ്ച് ദിവസങ്ങളിലും പതിവ് പൂജകൾക്ക് പുറമെ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകളും ഉണ്ടായിരിക്കും.
ഓണക്കാല പൂജകൾക്കായി ശബരിമല നാളെ തുറക്കും
ചതയദിനത്തിൽ രാത്രി നട അടക്കും. കന്നിമാസ പൂജകൾക്കായി 16 ന് വീണ്ടും നട തുറക്കും.

ഉത്രാട ദിനമായ 10 ന് പുലർച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കുന്നതോടെ ഓണക്കാല പൂജകൾക്ക് തുടക്കമാകും. നിർമ്മാല്യ ദർശനത്തിനും നെയ്യഭിഷേകത്തിനും ശേഷം 5. 15 ന് മഹാഗണപതി ഹോമം 7.30 ന് ഉഷപൂജ എന്നീ ചടങ്ങുകൾ നടക്കും. തിരുവോണ ദിവസത്തിലും പതിവ് പൂജകൾ നടക്കും. തിരുവോണ ദർശനത്തിനായി സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർക്കായി ദേവസ്വം ബോർഡ് ഓണ സദ്യ ഒരുക്കും. ഓണക്കാല പൂത്തകർക്ക് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യ കാർമ്മികത്വം വഹിക്കും. ഓണ പൂജകൾക്ക് ശേഷം 13 ന് രാത്രി പത്തിന് മേൽശാന്തി ഹരിവരാസനം പാടി നട അടക്കും. തുടർന്ന് കന്നിമ പൂജകൾക്കായി 16 ന് നട തുറക്കും. കന്നിമാസ പൂജകൾക്കായി നട തുറക്കുന്ന അഞ്ച് ദിവസങ്ങളിലും പതിവ് പൂജകൾക്ക് പുറമെ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പ്പാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകൾ നടക്കും.Conclusion: