ETV Bharat / state

ശബരിമല ഭണ്ഡാരത്തിലെ പണം കവര്‍ന്ന കേസില്‍ ദേവസ്വം കഴകത്തിന് സസ്‌പെന്‍ഷന്‍

ക്ഷേത്രമുതല്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്ന മാവേലിക്കര ഗ്രൂപ്പ് ചെറുകോല്‍ ദേവസ്വം കഴകം ശങ്കരനാരായണപ്പണിക്കര്‍ക്ക് സസ്‌പെന്‍ഷന്‍

author img

By

Published : Dec 18, 2021, 2:55 PM IST

sabarimala related news  pathanamthitta latest news  sabarimala pilgrims  sabarimala ksrtc special service  ശബരിമല ഭണ്ഡാരം കവര്‍ന്ന കേസ്‌  ദേവസ്വം കഴകത്തെ സസ്‌പെന്‍ഡ്‌ ചെയ്‌തു  ദേവസ്വം വിജിലന്‍സ് അന്വേഷണം
ശബരിമല ഭണ്ഡാരത്തിലെ പണം കവര്‍ന്ന കേസില്‍ ദേവസ്വം കഴകത്തെ സസ്‌പെന്‍ഡ്‌ ചെയ്‌തു

പത്തനംതിട്ട : ശബരിമല സന്നിധാനത്തെ ഭണ്ഡാരത്തിലെ പണം കവര്‍ന്ന ദേവസ്വം കഴകത്തെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തു. ശബരിമല മണ്ഡലം മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രമുതല്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്ന മാവേലിക്കര ഗ്രൂപ്പ് ചെറുകോല്‍ ദേവസ്വം കഴകം ശങ്കരനാരായണപ്പണിക്കരെയാണ് സസ്‌പെന്‍ഡ് ചെയതത്.

ഇയാളുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്ന് 42,470 രൂപ ദേവസ്വം വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Also Read: ശബരിമല തീർഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍

ശബരിമല എക്‌സിക്യുട്ടീവ്‌ ഓഫിസറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. ഇയാള്‍ക്കെതിരെ ഡിപ്പാര്‍ട്ട്‌മെന്‍റ് മുതല്‍ അപഹരണം, വിശ്വാസ വഞ്ചന എന്നീ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.