ETV Bharat / state

ശബരിമലയുടെ പരിശുദ്ധി കാക്കല്‍ തീര്‍ഥാടകരുടെ കൂടി കടമ: മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി

author img

By

Published : Jan 10, 2023, 3:48 PM IST

മകരവിളക്കിന് എത്തുന്ന ഭക്തർ വന മേഖലയിലൂടെ സഞ്ചരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ശബരിമലയിൽ പ്ലാസ്‌റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കരുതെന്നും ശബരിമല മേല്‍ശാന്തി പറഞ്ഞു

sabarimala melsanthi  kerala news  malayalam news  sabarimala news  ശബരിമല  ശബരിമലയുടെ പരിശുദ്ധി  ശബരിമല മേല്‍ശാന്തി  precautions of makaravilakku at sabarimala  makaravilakku  മകരവിളക്ക്  തീര്‍ത്ഥാടകരുടെ കടമ
ശബരിമലയുടെ പരിശുദ്ധി കാക്കല്‍ തീര്‍ത്ഥാടകരുടെ കടമ
ഭക്തജനങ്ങളോടുള്ള സന്ദേശത്തിൽ മേല്‍ശാന്തിയുടെ പ്രതികരണം

പത്തനംതിട്ട : ശബരിമലയുടെ വിശുദ്ധിയും പരിശുദ്ധിയും കാക്കാനുള്ള ബാധ്യത ഇവിടെയെത്തുന്ന ഓരോ തീര്‍ഥാടകന്‍റേതു കൂടിയാണെന്ന് ശബരിമല മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി പറഞ്ഞു. ആ കടമ നിര്‍വഹിക്കാന്‍ ഓരോ സ്വാമിഭക്തരും തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മകരവിളക്കിന് മുന്നോടിയായി ഭക്തജനങ്ങളോടുള്ള സന്ദേശത്തിലാണ് മേല്‍ശാന്തിയുടെ പ്രതികരണം.

കാലഗണനയനുസരിച്ച് ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കുള്ള, അജ്‌ഞതയില്‍ നിന്ന് ജ്‌ഞാനത്തിലേക്കുള്ള പുറപ്പാടിന്‍റെ തുടക്കമായാണ് മകരമാസ പിറവിയെ കണക്കാക്കുന്നത്. ഉത്തരായനകാലത്തിന്‍റെ തുടക്കമാണിത്. ക്ഷേത്ര പ്രതിഷ്‌ഠയുള്‍പ്പെടെ എല്ലാ വിശുദ്ധകര്‍മ്മങ്ങളുടെയും കാലം.

ശബരിമലയില്‍ മാത്രമല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഉത്തരായനകാലം ആഘോഷത്തിന്‍റെ കാലമാണ്. അജ്‌ഞാനമാകുന്ന ഇരുട്ടിനെയകറ്റി ജ്‌ഞാനമാകുന്ന വെളിച്ചത്തെ സ്വീകരിക്കുന്ന കാലം. ശബരിമലയില്‍ ഏറ്റവുമധികം തീര്‍ഥാടകര്‍ ഒത്തുചേരുന്ന സമയമാണിത്. മകരനക്ഷത്രം ദര്‍ശിക്കാനും മകരജ്യോതി കാണാനും പതിനായിരങ്ങള്‍ എത്തുന്ന സമയമാണെന്നും കെ ജയരാമന്‍ നമ്പൂതിരി പറഞ്ഞു.

പരിസ്ഥിതിലോലമായ വനമേഖലയിലാണ് ശബരിമല ക്ഷേത്രമെന്ന കാര്യം മറന്നുകൂട. പതിനായിരങ്ങള്‍ ഒത്തൂകൂടുമ്പോള്‍ ഒരു ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തത്തിന് കാരണമായേക്കും. അധികാരികളുടെ ശ്രദ്ധ മാത്രമല്ല ഓരോ ഭക്തന്‍റെയും ശ്രദ്ധയും സുക്ഷ്‌മതയും പ്രധാനമാണെന്ന് കെ ജയരാമന്‍ നമ്പൂതിരി പറഞ്ഞു.

വെറുമൊരു ആഘോഷമല്ല മകരവിളക്കുത്സവം. മറിച്ച് ഭക്തിനിര്‍ഭരവും വിശുദ്ധവുമായ ഒരാഘോഷമാണത്. ഭക്തജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി കരുതുന്ന പ്ലാസ്റ്റിക് പോലുള്ള വസ്‌തുക്കള്‍ കുന്നുകൂടിയാല്‍ അശുദ്ധിയെന്നല്ല മാലിന്യമാണെന്നാണ് പറയേണ്ടത്. അഥവ അത്തരം വസ്‌തുക്കള്‍ കൊണ്ടുവരേണ്ടി വന്നാലും ഈ പൂങ്കാവനത്തില്‍ അവ ഉപേക്ഷിക്കരുത്.

ശബരിമലയുടെ പരിശുദ്ധി കാക്കാന്‍ ഇവിടെയെത്തുന്ന ഓരോ ഭക്തനും ബാധ്യസ്ഥനാണ്. ആ കടമ മറക്കാതിരിക്കുക എന്നതാണ് ഈ മകരവിളക്ക് കാലത്ത് അയ്യപ്പസ്വാമിമാര്‍ ചെയ്യേണ്ടതെന്ന് മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.