പത്തനംതിട്ട: മണ്ഡല - മകരവിളക്കിനൊരുങ്ങി ശബരിമല. തീര്‍ഥാടകര്‍ക്ക് ആവശ്യമായ മുഴുവന്‍ ഒരുക്കങ്ങളും നവംബര്‍ 10ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു പറഞ്ഞു. നിലക്കലിലേയും പമ്പയിലേയും ഒരുക്കങ്ങള്‍ വിലയിരുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ ഓരോ മിനിറ്റിലും ചെയ്ൻ സര്‍വീസ് നടത്തും. മണ്ഡല തീര്‍ഥാടനത്തിനായി 500 കെഎസ്ആര്‍ടിസി ബസുകളാണ് സര്‍വീസ് നടത്തുകയെന്ന് മന്ത്രി പറഞ്ഞു. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുകയാണെങ്കില്‍ കൂടുതല്‍ ബസുകള്‍ ഇറക്കുമെന്നും മന്ത്രി അറിയിച്ചു.
മകര വിളക്കിനോട് അമുബന്ധിച്ച് 1000 ബസുകളാണ് ക്രമീകരിക്കുക. വയോജനങ്ങള്‍ക്കായി നിലക്കലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. റെയിൽവേ ബുക്കിങ്ങിനായി പമ്പയിൽ പ്രത്യേക സംവിധാനം സജീകരിക്കും.
മന്ത്രിയുടെ അധ്യക്ഷതയില്‍ പമ്പയില്‍ ചേർന്ന അവലോകന യോഗത്തിൽ എം.പി ആന്‍റോ ആന്‍റണി, എംഎൽഎ പ്രമോദ് നാരായൺ, ജില്ല കലക്‌ടര്‍ ദിവ്യ എസ് അയ്യർ, ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപൻ, ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകാർ മഹാജൻ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.