ETV Bharat / state

Sabarimala Padi Pooja : ഭക്തിനിറവില്‍ ശബരിമലയിൽ പടി പൂജയ്ക്ക് തുടക്കം

18ാം പടിയിൽ നടത്തുന്ന വിശേഷാല്‍ പൂജയാണ് പടിപൂജ (Sabarimala Padi Pooja). തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയുടെ സാന്നിധ്യത്തിലാണ് പടിപൂജ നടക്കുക

Sabarimala  Sabarimala pilgrimage  Sabarimala news  Sabarimala latest news  ശബരിമല  പടിപൂജ  ശബരിമല തീര്‍ത്ഥാനടം  ശബരിമല വാര്‍ത്ത
ഭക്തിയുടെ നിറവില്‍ ശബരിമലയിൽ പടി പൂജയ്ക്ക് തുടക്കമായി
author img

By

Published : Nov 17, 2021, 5:13 PM IST

പത്തനംതിട്ട : ശബരിമലയിൽ പടി പൂജയ്ക്ക് തുടക്കം. 18ാം പടിയിൽ നടത്തുന്ന വിശേഷാല്‍ പൂജയാണ് പടിപൂജ (Sabarimala Padi Pooja). ഗിരിദേവതാ പൂജ എന്നാണ് പടിപൂജ അറിയപ്പെട്ടിരുന്നത്. പതിനെട്ട് പടികളും കഴുകി പുഷ്പങ്ങൾ കൊണ്ടലങ്കരിച്ച് പട്ടും നിലവിളക്കുകളും വയ്ക്കും.

ശരണം വിളികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയുടെ സാന്നിധ്യത്തിലാണ് പടിപൂജ നടക്കുക. അയ്യപ്പന് പുഷ്പാഭിഷേകം നടത്തി സന്ധ്യാ ദീപാരാധനയ്ക്ക് ശേഷമാണ് പൂജ ആരംഭിക്കുന്നത്.

Also Read: Kerala rain alert: മഴയുടെ ശക്തി കുറഞ്ഞു, വെള്ളിയാഴ്‌ച മുതല്‍ വീണ്ടും മഴ

മാറ്റിവച്ച പടിപൂജ വരും ദിവസങ്ങളിൽ ഉണ്ടാവുമെന്നും ശബരിമല എക്‌സിക്യുട്ടീവ് ഓഫിസർ വി. കൃഷ്ണകുമാര വാര്യർ അറിയിച്ചു. പൊന്നമ്പലമേട്, ഗരുഡൻമല, നാഗമല, സുന്ദരമല, ചിറ്റമ്പദേവർമല, ഖർഗിമല, മാതംഗമല, മയിലാടുംമല, ശ്രീപാദംമല, ദേവർമല, നിലയ്ക്കൽ മല, തലപ്പാറ മല, നീലിമല, കരിമല, പുതുശേരിക്കാനം മല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല (Sabarimala) എന്നിവയാണ് 18 മലകൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.