ETV Bharat / state

ജ്യോതിദര്‍ശനത്തിന് ഒരുങ്ങി ശബരിമല; മകരജ്യോതി കാണാനെത്തുന്നത് ആയിരങ്ങള്‍ - പൊന്നമ്പലമേട്

തിരുവാഭരണ ഘോഷയാത്രയെ ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സ്വീകരിച്ച്, സന്നിധാനത്തെത്തിക്കും

മകരവിളക്ക് മകരജ്യോതി പതിനെട്ടാം പടി sabarimala makaravilakku ശബരിമല ദേവസ്വം ശബരിമല പൊന്നമ്പലമേട് ദ്രുതകര്‍മസേന
ശബരിമലയിൽ ഇന്ന് മകരവിളക്ക്
author img

By

Published : Jan 15, 2020, 4:37 AM IST

Updated : Jan 15, 2020, 4:06 PM IST

ശബരിമല: മകരജ്യോതി ദർശനത്തിനായി ശബരിമലയൊരുങ്ങി. പന്തളത്ത് നിന്ന് കൊണ്ടുവരുന്ന തിരുവാഭരണപേടകങ്ങൾ വൈകിട്ട് ശരംകുത്തിയില്‍ എത്തിചേരും. തുടര്‍ന്ന് തിരുവാഭരണ ഘോഷയാത്രയെ ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തെത്തിക്കും. പതിനെട്ടാം പടിക്ക് മുകളില്‍, കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.വാസു, അംഗങ്ങളായ വിജയകുമാര്‍, കെ.എസ്‌.രവി, സ്‌പെഷ്യല്‍ കമ്മിഷണര്‍ മനോജ് എന്നിവര്‍ തിരുവാഭരണ പേടകങ്ങളെ സ്വീകരിച്ച് സോപാനത്തേക്കാനയിക്കും. തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി സുധീര്‍ നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണ പേടകങ്ങൾ ഏറ്റുവാങ്ങി അയ്യപ്പന് ചാര്‍ത്തും. 6.30 ഓടെ ദീപാരാധന നടത്തും.

ഈ സമയം ആകാശത്ത് മകരനക്ഷത്രവും കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും. സന്നിധാനം, നിലയ്ക്കല്‍, മരക്കൂട്ടം, പാണ്ടിത്താവളം, കൊപ്രാ കളം, വാവര് നട, അപ്പം-അരവണ കൗണ്ടറുകൾ, പമ്പാ യൂടേണ്‍, അപ്പാച്ചിമേട്, പുൽമേട് തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി തീർഥാടകർ പർണശാലകൾ നിർമ്മിച്ച് മകരജ്യോതിദർശനത്തിനായി കാത്തിരിക്കുകയാണ്. മകരവിളക്ക് ദര്‍ശിച്ച ശേഷമാകും സ്വാമിമാര്‍ മടങ്ങുക. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനുമായി പൊലീസ്, എന്‍ഡിആര്‍എഫ് , ദ്രുതകര്‍മസേനാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

മകരവിളക്ക് കഴിഞ്ഞ ശേഷം ഭക്തര്‍ തിരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന തിക്കും തിരക്കും നിയന്ത്രിക്കുന്നതിന് പൊലീസും ദ്രുതകര്‍മസേനയും എന്‍ഡിആര്‍എഫും യോജിച്ച് പ്രവര്‍ത്തിക്കും. പാണ്ടിത്താവളം, ജീപ്പ് റോഡ്, വടക്കേ നട, മാളികപ്പുറത്തിന് സമീപത്തെ ഇറക്കം തുടങ്ങി വിവിധ ഇടങ്ങളിലും പര്‍ണശാലകള്‍ക്ക് സമീപവും പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Intro:ശബരിമലയിൽ ഇന്ന് മകരവിളക്ക്. ശരണ മന്ത്രങ്ങളിൽ അലിഞ്ഞ് സന്നിധാനം. ദർശനത്തിനായി വൻ ഭക്തജന തിരക്ക്. 

Body:മാസങ്ങള്‍ നീണ്ട വ്രതനിഷ്ടയുമായി ഭക്തർ കാത്തിരുന്ന മകര ജ്യോതി ദർശനത്തിനായി ശബരിമലയൊരുങ്ങി. പന്തളത്തു നിന്ന് കൊണ്ടുവരുന്ന  തിരുവാഭരണപേടകങ്ങൾ  വൈകിട്ട് ശരംകുത്തിയില്‍ എത്തിചേരും. തുടര്‍ന്ന് തിരുവാഭരണ ഘോഷയാത്രയെ ശബരിമലദേവസ്വം എക്‌സി ക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തെത്തിക്കും. പതിനെട്ടാം പടിക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു, ആംഗങ്ങളായ വിജയകുമാര്‍, കെ. എസ് രവി, സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ് എന്നിവര്‍ തിരുവാഭരണര പേടകങ്ങളെ സ്വീകരിച്ച്  സോപാനത്തേക്കാനയിക്കും തന്ത്രി കണ്ഠരര് മഹേഷ് മോഹനരും, മേല്‍ശാന്തി സുധീര്‍നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണ പേടകങ്ങൾ ഏറ്റുവാങ്ങി അയ്യപ്പന് ചാര്‍ത്തി 6.30 ഓടെ ദീപാരാധന നടത്തും. ഈ സമയം ആകാശത്ത് മകര നക്ഷത്രവും,  കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും.   സന്നിധാനത്തും, നിലയ്ക്കലും,  മരക്കുട്ടത്തും, പാണ്ടി താവളത്തിലും , കൊപ്രാകളത്തിലും, വാവര് നടയിലും, അപ്പം അരവണ കൗണ്ടറുകൾക്ക് സമീപവും, പമ്പായുടേണിലും, അപ്പാച്ചിമേട്ടിലും, പുൽമേട്ടിലും നിരവധി തീർത്ഥാടകർ പർണ്ണശാലകൾ നിർമ്മിച്ച് മകരജ്യോതിദർശന  ത്തിനായി കാത്തിരിക്കുക്കയാണ്.മകര വിളക്ക് ദര്‍ശിച്ച ശേഷമാകും സ്വാമിമാര്‍ മടങ്ങുക.
തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും സംവിധാനങ്ങള്‍ പോലീസ്, എന്‍.ഡി.ആര്‍.എഫ് , ദ്രുതകര്‍മസേനാ വിഭാഗങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
മകരവിളക്ക് കഴിഞ്ഞ ശേഷം ഭക്തര്‍ തിരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന തിക്കും തിരക്കും നിയന്ത്രിക്കുന്നതിന് പൊലീസും ദ്രുതകര്‍മസേനയും എ്ന്‍.ഡി.ആര്‍.എഫും യോജിച്ച് പ്രവര്‍ത്തിക്കും. പാണ്ടിത്താവളം, ജീപ്പ് റോഡ്, വടക്കേ നട, മാളികപ്പുറത്തെ ഇറക്കം തുടങ്ങി വിവിധ ഇടങ്ങളിലും പര്‍ണശാലകള്‍ക്ക് സമീപവും പ്രത്യേക സുരക്ഷ ഏർപ്പെടുത്തി.

Conclusion:
Last Updated : Jan 15, 2020, 4:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.