ETV Bharat / state

ഒരുങ്ങി സന്നിധാനം, മകരവിളക്കിന് ഭക്തലക്ഷം അയ്യപ്പസന്നിധിയിലേക്ക്...

author img

By

Published : Jan 13, 2023, 5:23 PM IST

Updated : Jan 14, 2023, 9:41 AM IST

മകരജ്യോതി തെളിയിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകായാണ് അയ്യപ്പ ഭക്തര്‍. പൊലീസും ആരോഗ്യ വകുപ്പും അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശബരിമലയില്‍ കനത്ത ജാഗ്രതയിലാണ്.

sabarimala makaravilakku preprations completed  Pathanamthitta  Pathanamthitta todays news  മകരജ്യോതി  മകരജ്യോതി തെളിയിക്കാന്‍ ഇനി മണിക്കൂറുകൾ  ശബരിമലയില്‍ കനത്ത ജാഗ്രത  ശബരിമല
മകരജ്യോതി തെളിയിക്കാന്‍ ഇനി മണിക്കൂറുകൾ
ശബരിമലയിലെ ഒരുക്കങ്ങളെക്കുറിച്ച് അധികൃതര്‍

പത്തനംതിട്ട: ഭക്തജനങ്ങൾക്ക് ദർശന സായൂജ്യമേകുന്ന മകരവിളക്കിന് ഇനി മണിക്കൂറുകൾ മാത്രം. അയപ്പഭക്തർക്കായി ശബരിമല അയ്യപ്പസന്നിധിയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. നെയ്യഭിഷേകം വെള്ളിയാഴ്‌ച (ജനുവരി 13) രാവിലെ 11 മണിക്ക് അവസാനിച്ചു.

തുടർന്ന്, മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകൾ തന്ത്രി കണ്‌ഠരര് രാജീവരുടെ നേതൃത്വത്തിൽ നടന്നു. 12.30ന് 25 കലശപൂജയും തുടർന്ന് കളഭാഭിഷേകവുമുണ്ടായി. മകരവിളക്ക് ദിവസം അയ്യപ്പനെ അണിയിക്കാനുള്ള തിരുവാഭരണങ്ങളുമായി പന്തളം കൊട്ടാരത്തിൽ നിന്ന് പരമ്പരാഗത പാതയിലൂടെ കാൽനടയായി എത്തുന്ന ഘോഷയാത്രാസംഘത്തെ, ശനിയാഴ്‌ച (ജനുവരി 14) വൈകിട്ട് 5.30ന് ശരംകുത്തിയിൽ സ്വീകരിക്കും.

മകരസംക്രമ പൂജ രാത്രി 8.45ന്: ദേവസ്വം ബോർഡ് നിയോഗിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരുവാഭരണങ്ങൾ സ്വീകരിച്ച് താള വാദ്യമേളങ്ങളോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. തിരുവാഭരണപ്പെട്ടി കൊടിമര ചുവട്ടിൽവെച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ, ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ അനന്തഗോപൻ, ബോർഡ് മെമ്പർ അഡ്വ. എംഎസ് ജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിക്കും.

തുടർന്ന്, ശ്രീകോവിലേക്ക് ആചാരപൂർവം ആനയിക്കും. 6.30ന് അയ്യപ്പന് തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന നടക്കും. മകരജ്യോതി ദർശനം ദീപാരാധനയോട് അനുബന്ധിച്ച് നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 8.45ന് മകരസംക്രമ പൂജയുമുണ്ടാകും.

തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് കൊണ്ടുവന്ന നെയ്‌ത്തേങ്ങ പൊട്ടിച്ച് അഭിഷേകം ചെയ്യും. തുടർന്ന്, തിരുവാഭരണങ്ങൾ അണിഞ്ഞുള്ള ദർശനം നടക്കും. 14ന് ഉച്ചയ്ക്ക് 12 മണി വരെ മാത്രമായിരിക്കും ഭക്തർക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനം. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

മകരവിളക്ക് ദിവസമായ നാളെ ( ജനുവരി 14) ഉച്ചയ്ക്ക് 12ന് ശേഷം ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കയറ്റിവിടുന്നതല്ല. സ്പോട്ട് ബുക്കിങ് സൗകര്യവും ഉണ്ടായിരിക്കുന്നതല്ല.

'കർശന സുരക്ഷ': മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുണ്ടാകുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികൾ വിലയിരുത്താൻ എഡിഎം പി വിഷ്‌ണുരാജിന്‍റെ നേതൃത്വത്തിൽ പൊലീസ്, റവന്യൂ, ദേവസ്വം ഉദ്യോഗസ്ഥർ ജനുവരി 12ന് സംയുക്ത പരിശോധന നടത്തിയിരുന്നു. ഭക്തർക്ക് മകരവിളക്ക് ദർശനം നടത്തുന്നതിനായി കൂടുതൽ വ്യൂ പോയിന്‍റുകള്‍ കണ്ടെത്താനും അവിടങ്ങളെല്ലാം കർശനമായ സുരക്ഷ ഉറപ്പുവരുത്താനും കഴിഞ്ഞിട്ടുണ്ടെന്ന് എഡിഎം പറഞ്ഞു.

വനമേഖലയിൽ തീ പടരാൻ സാധ്യതയുള്ളതിനാൽ പർണശാല കെട്ടുന്ന ഭക്തർ, അഗ്നി കൂട്ടുന്നതും പാചകം ചെയ്യുന്നതും ഒഴിവാക്കാന്‍ പൊലീസും വനംവകുപ്പും ജാഗ്രത പുലർത്തുന്നുണ്ട്. മകരവിളക്ക് ദർശനത്തിന് ശേഷം തിരിച്ചിറങ്ങുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മൂന്നിലധികം പുറത്തക്കുള്ള വഴികളാണ് കണ്ടെത്തിയിരിക്കുന്നത്.

'പൊലീസ് സുസജ്ജം': മകരജ്യോതി ദർശനത്തിനായി സന്നിധാനത്ത് അനുഭവപ്പെടാൻ ഇടയുള്ള ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ സുരക്ഷയും ജാഗ്രതയുമൊരുക്കാൻ പൊലീസ് സേന സുസജ്ജമെന്ന് ശബരിമല സ്പെഷ്യൽ ഓഫിസർ ഇഎസ് ബിജുമോൻ പറഞ്ഞു. തിരുവാഭരണ ദർശനത്തിനും മകരജ്യോതി ദർശനത്തിനും ശേഷം സന്നിധാനത്ത് നിന്നുള്ള അയ്യപ്പ ഭക്തരുടെ തിരികെയുള്ള യാത്ര സുഗമാക്കുന്നതിനായി പഴുതടച്ചുള്ള ക്രമീകരണങ്ങളാണ് സന്നിധാനത്തും പമ്പയിലുമായി പൊലീസ് ഒരുക്കിയിട്ടുള്ളത്.

സന്നിധാനത്തോട് ചേർന്ന് പാണ്ടിത്താവളത്തും സമീപ ഇടങ്ങളിലുമായി അയപ്പ ഭക്തർ പർണശാലകൾ കെട്ടി മകരജ്യോതി ദർശനത്തിനായി കാത്തിരിക്കുകയാണ്. ഇവിടെ വരുന്ന ആളുകളെ സുരക്ഷിതമായി തിരികെ ഇറക്കുന്നതിനായി രണ്ട് പാതകൾ ക്രമീകരിക്കാനാണ് പൊലീസ് ലക്ഷ്യമിട്ടിട്ടുള്ളത്. പാണ്ടിത്താവളം ജംങ്‌ഷനിൽ നിന്നും അന്നദാന മണ്ഡപത്തിൻ്റെ പിറകിൽ കൂടി പൊലീസ് ബാരക്ക് വഴി ബെയിലി പാലത്തിൽ എത്തുന്ന രീതിയിലും പാണ്ടിത്താവളത്തു നിന്നും നൂറ്റെട്ട് പടിക്ക് സമീപം പൊലീസ് വയർലെസ് കേന്ദ്രത്തിൻ്റെ ഭാഗത്തുനിന്നും തിരിഞ്ഞ് ഗസ്റ്റ് ഹൗസുകളുടെ പിറകിൽ കൂടി ട്രാക്‌ടര്‍ റോഡ് വഴി സന്നിധാനം റോഡിൽ കയറുന്ന രീതിയിലുമാണ് സന്നിധാനത്ത് നിന്നുള്ള അയ്യപ്പ ഭക്തരുടെ തിരികെയുള്ള യാത്ര ക്രമീകരിച്ചിട്ടുള്ളത്.

രണ്ടായിരത്തോളം പൊലീസുകാർ: ഭക്തരുടെ തിരക്ക് മുമ്പിൽ കണ്ട് സന്നിധാനത്ത് വിവിധ സെക്‌ടറുകൾ ഉൾപ്പെടുന്ന രണ്ട് ഡിവിഷനുകളായി തിരിച്ച് രണ്ട് ഐപിഎസ്, എസ്‌പിമാർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. പാണ്ടിത്താവളം മുതൽ ബെയ്‌ലി പാലം വരെയുള്ള ഡിവിഷന്‍റെ ചുമതല വയനാട് എസ്‌പിആർ ആനന്ദിനും വടക്കേനട തിരുമുറ്റം മാളികപ്പുറം മേഖലയുടെ ചുമതല കോഴിക്കോട് ഡിസിപി കെഇ ബൈജുവിനുമാണ് നൽകിയിരിക്കുന്നത്. ബോംബ് സ്ക്വാഡ് ഉൾപ്പടെ വിവിധ കമാൻഡോ വിഭാഗങ്ങളും ഇതര സേനാവിഭാഗങ്ങളും ഭക്തർക്ക് സുഗമമായ മകരജ്യോതി ദർശനത്തിനായുള്ള സൗകര്യമൊരുക്കാൻ സജ്ജരായി കഴിഞ്ഞു.

ആരോഗ്യ സേവനങ്ങള്‍ തേടാന്‍ മടിക്കേണ്ട: 12 ഡോക്‌ടര്‍മാര്‍, ആറ് നേഴ്‌സുമാര്‍, ആറ് നഴ്‌സിങ് അസിസ്റ്റന്‍റുമാര്‍, നാല് ഫാര്‍മസിസ്റ്റുകള്‍, ആറ് സ്‌പെഷ്യല്‍ പ്യൂണുമാര്‍, ആറ് ഗ്രേഡ് ഒന്ന്, രണ്ട് ജീവനക്കാര്‍ തുടങ്ങിയവരാണ് സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. പാണ്ടിത്താവളത്ത് സ്റ്റാഫ് നഴ്‌സുമാരെയുള്‍പ്പെടെ നിയോഗിച്ച് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്‍റര്‍ സജ്ജമാക്കും. ഓക്‌സിജന്‍ ഡിഫിബലേറ്റര്‍ സൗകര്യവുമൊരുക്കും.

ഗ്രീന്‍ ടാഗില്‍ ഉള്‍പ്പെടുന്ന, തിക്കിലും തിരക്കിലും അകപ്പെട്ട് സംഭവിക്കുന്ന ചെറിയ പരിക്കുകള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ക്കും ചികിത്സ വേണ്ടവരെ മാളികപ്പുറത്തിന് സമീപം എച്ച്‌ഐ ബംഗ്ലാവില്‍ ക്രമീകരിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റും. ഇവിടെ 20 ബെഡുകള്‍ ക്രമീകരിക്കുന്നതിനൊപ്പം രണ്ട് ഡോക്‌ടര്‍മാരുടെയും ആറ് നഴ്‌സുമാരുടെയും നാല് നഴ്‌സിങ് അസിസ്റ്റന്‍റുമാരുടേയും സേവനം ലഭ്യമാക്കും. ആളുകള്‍ അധികമായി എത്തിയാല്‍ സമീപത്തുള്ള അയ്യപ്പ സേവാസംഘത്തിന്‍റെ 15 ബെഡുകളുള്ള കേന്ദ്രത്തിലേക്കും 20 ബെഡുകള്‍ ഉള്ള സജ്ജീകരണത്തിലേക്കും രോഗികളെ മാറ്റും.

ഈ കേന്ദ്രങ്ങളിലൊക്കെയും ഡോക്‌ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനം ലഭ്യമാക്കും. മകരജ്യോതി ദര്‍ശനത്തിനിടയില്‍ ഏതെങ്കിലും വിധത്തില്‍ ഗുരുതരമായി പരിക്ക് സംഭവിക്കുന്നവരുണ്ടായാല്‍ അവരെ മഞ്ഞ, ചുവപ്പ് വിഭാഗത്തില്‍പ്പെടുത്തി സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും. ആറ് ഐസിയു ബെഡുകളടക്കം 30 ബെഡുകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഓര്‍ത്തോ, കാര്‍ഡിയോളജി, ശ്വാസകോശ രോഗം, അനസ്‌തേഷ്യ, കുട്ടികളുടെ വിഭാഗം, ഫിസിഷ്യന്‍, ഇഎന്‍ടി, സര്‍ജറി തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ ഡോക്‌ടര്‍മാരുടെ സേവനം ലഭിക്കും.

അപകടാവസ്ഥയിലുള്ള ഒരു രോഗിക്ക് ഒരു മണിക്കൂര്‍ സമയം വരെ വിദഗ്‌ധ ചികിത്സ നല്‍കാനുള്ള സൗകര്യം സന്നിധാനത്തെ ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്. സന്നിധാനത്തെ ആശുപത്രിയിലും പാണ്ടിത്താവളത്തുമായി ആംബുലന്‍സ് സേവനവും ഉറപ്പാക്കും. വാവര് നടയിലും ശരംകുത്തിയിലും എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സംവിധാനം സജ്ജീകരിച്ച് സ്റ്റാഫ് നഴ്‌സുമാരുടെ സേവനം ഉറപ്പാക്കും.

സന്നിധാനത്തെ ആശുപത്രിയിലേക്ക് കൂടുതല്‍ രോഗികള്‍ എത്തുന്ന സ്ഥിതി ഉണ്ടായാല്‍ ഈ രണ്ട് മെഡിക്കല്‍ കെയര്‍ യൂണിറ്റുകളിലെ ജീവനക്കാരെക്കൂടി സന്നിധാനത്തെ ആശുപത്രിയിലേക്കെത്തിക്കും. പാമ്പിന്‍റേയോ നായയുടേയോ കടിയേറ്റാല്‍ വേണ്ടിവരുന്ന പ്രതിരോധ മരുന്നുകളും ലാബ്, എക്‌സ്‌റേ സൗകര്യങ്ങളും മുന്നൊരുക്ക നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.

Last Updated : Jan 14, 2023, 9:41 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.