ETV Bharat / state

Makaravilakku: ശബരിമല തീര്‍ഥാടകര്‍ ശ്രദ്ധിക്കുക, പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍

author img

By

Published : Nov 12, 2021, 8:12 AM IST

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍ രാജുവിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗം വിലയിരുത്തി.

sabarimala makaravilak  MANDALA MAKARAVILAK PILGRIMAGE  SABARIMALA MAKARAVILAK GUILDLINES FOR DEVOTEES  SABARIMALA MAKARAVILAK GUILDLINES NEWS  HEALTH AND POLICE DEPARTMENT GUILDLINES  SABARIMALA  SABARIMLA NEWS  ശബരിമല തീർത്ഥാടനം  ശബരിമല തീർഥാടനം വാർത്ത  ശബരിമല തീർഥാടനത്തിനായി വകുപ്പുകൾ സജ്ജം  മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്  മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ജില്ല പൊലീസ് മേധാവി
ശബരിമല തീർഥാടനം സുരക്ഷിതമാക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജം; ഭക്തർക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് പൊലീസ്

പത്തനംതിട്ട: ശബരിമല തീര്‍ഥാടനം (Sabarimala Makaravilakku) സുരക്ഷിതമാക്കാന്‍ ജില്ല ആരോഗ്യ വകുപ്പ് (Health Department) സുസജ്ജമാണെന്ന് അധികൃതർ. തീർഥാടനത്തോട്‌ അനുബന്ധിച്ച് ജില്ലയിലെ ആരോഗ്യ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍ രാജുവിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗം വിലയിരുത്തി. സന്നിധാനത്തും പമ്പയിലും (Pampa) മറ്റ് പ്രധാന ഇടത്താവളങ്ങളിലും ആരോഗ്യ വകുപ്പിന്‍റെ സേവനം ലഭ്യമാകും.

ജില്ല ഭരണകേന്ദ്രം, ദേവസ്വം ബോര്‍ഡ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, വനം വകുപ്പ് എന്നിവര്‍ സംയുക്തമായാണ് അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. തീര്‍ഥാടന കാലയളവില്‍ റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രം, പത്തനംതിട്ട ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പ്രത്യേക ശബരിമല വാര്‍ഡ് തുറക്കും. കൊവിഡ് രോഗ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രികളുടെയും സ്വകാര്യ ലാബുകളുടെയും ആര്‍.ടി.പി.സി.ആര്‍, ആര്‍.ടി എല്‍.എ.എം.പി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

കൊവിഡ് പോസിറ്റീവ് ആകുന്നവരെ റാന്നി കാര്‍മല്‍ സി.എഫ്.എല്‍.ടി.സി യില്‍ പ്രവേശിപ്പിക്കും. സന്നിധാനം, പമ്പ, നില്ക്കല്‍, പന്തളം, ഇടത്താവളം എന്നിവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പ് വരുത്തുതിനുമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സേവനം ലഭ്യമാക്കും.

കൂടുതൽ നിർദേശങ്ങൾ

  • നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രികള്‍ പ്രവര്‍ത്തന സജ്ജം
  • കാര്‍ഡിയോളജി, അസ്ഥിരോഗം, ഫിസിഷ്യന്‍, സര്‍ജന്‍ എന്നീ വിഭാഗങ്ങളില വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭിക്കും
  • എല്ലാ ആശുപത്രികളിലും എക്‌സ്‌ റേ, ഇ.സി.ജി എന്നീ സൗകര്യങ്ങൾ
  • പമ്പ, സന്നിധാനം ആശുപത്രികളില്‍ വെന്റിലേറ്ററുകളോടുകൂടിയ തീവ്ര പരിചരണ വിഭാഗങ്ങളും പ്രവര്‍ത്തിക്കും
  • പമ്പ മുതല്‍ സന്നിധാനം വരെയുള്ള (സ്വാമി അയ്യപ്പന്‍ റോഡ്) നടപ്പാതകളില്‍ അഞ്ച് അടിയന്തര വൈദ്യ സഹായകേന്ദ്രങ്ങള്‍
  • ഹൃദയ പുനരുജ്ജീവന യന്ത്രം, പള്‍സ് ഓക്‌സി മീറ്റര്‍, ഗ്ലൂക്കോ മീറ്റര്‍, ബി.പി അപ്പാരിറ്റസ്, ഓക്‌സിജന്‍ സിലണ്ടര്‍ തുടങ്ങിയ ഉപകരണങ്ങളും സജ്ജം
  • തീര്‍ഥാടകര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും
  • അടിയന്തര ഘട്ടങ്ങളില്‍ സന്നിധാനത്ത് നിന്നും പ്രത്യേക ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും
  • പമ്പ, നിലയ്ക്കല്‍, വടശ്ശേരിക്കര, പെരുനാട്, പന്തളം എന്നിവിടങ്ങളിലും പ്രത്യേക ആംബുലന്‍സ് സൗകര്യം
  • പന്തളം ക്ഷേത്രത്തിന് സമീപം രാവിലെ എട്ടുമുതല്‍ രാത്രി എട്ടു വരെ വൈദ്യസഹായകേന്ദ്രം പ്രവര്‍ത്തിക്കും

അയപ്പ ഭക്‌തർക്ക് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് ജില്ല പൊലീസ് മേധാവി

ശബരിമല മണ്ഡല-മകരവിളക്ക്‌ തീർഥാടനത്തിനായി എത്തുന്ന അയ്യപ്പ ഭക്തർക്കായി ജില്ല പൊലീസ് മേധാവി നിർദേശങ്ങൾ പുറപെടുവിച്ചു. തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്യേണ്ടതാണെന്നും തുടർന്ന് കെഎസ്ആര്‍ടിസി യുടെ നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസ് പ്രയോജനപ്പെടുത്തി പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്യണമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു. സന്നിധാനത്തേക്ക് പോകാതെ വാഹനങ്ങളില്‍ തങ്ങുന്ന ഡ്രൈവര്‍മാര്‍ ഉണ്ടെങ്കില്‍, അങ്ങനെയുള്ള ഫോര്‍ വീലര്‍ വാഹനങ്ങളില്‍ തീര്‍ഥാടകരെ പമ്പയില്‍ ഇറക്കിയതിനു ശേഷം വാഹനം തിരികെ നിലയ്ക്കല്‍ എത്തി പാര്‍ക്ക് ചെയ്യാം.

പമ്പ ഗണപതി കോവിലിലെ നടപ്പന്തലിലെ കൗണ്ടറിലാണ് വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്‌തവരുടെ വെരിഫിക്കേഷന്‍ നടത്തുന്നത്. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള യാത്രയില്‍ നീലിമല, അപ്പാച്ചിമേട് പാത ഉപയോഗിക്കാതെ സ്വാമി അയ്യപ്പന്‍ റോഡ് മാത്രം ഉപയോഗിക്കണം. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ താമസിക്കുന്നതിനോ തങ്ങുന്നതിനോ അനുവാദം ഉണ്ടായിരിക്കുന്നതല്ല.

നിലയ്ക്കല്‍, പമ്പ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളില്‍ മദ്യം, പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങിയവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട് രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന്‍റെ സര്‍ട്ടിഫിക്കേറ്റോ 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിന്‍റെ നെഗറ്റീവ് റിപ്പോര്‍ട്ടോ കയ്യില്‍ കരുതേണ്ടതാണ്. കൃത്രിമ തിക്കും തിരക്കും ഉണ്ടായാല്‍ പ്രത്യേകം ശ്രദ്ധിക്കണം. മോഷണവും പിടിച്ചുപറിയും സൂക്ഷിക്കണം. അയ്യപ്പ ഭക്തരുടെ തോള്‍ സഞ്ചിയില്‍ വിലപിടിപ്പുള്ള വസ്‌തുക്കളോ പണമോ സൂക്ഷിക്കാന്‍ പാടില്ല. തിരക്കുള്ള സ്ഥലങ്ങളില്‍ അമിത തിരക്കുണ്ടാകുമ്പോള്‍ ബാഗുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും നിർദേശത്തിലുണ്ട്.

READ MORE: മണ്ഡല മകര വിളക്ക് തീര്‍ഥാടനം; ഒരുക്കങ്ങൾ പൂർത്തിയാക്കി വകുപ്പുകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.