ETV Bharat / state

മകരവിളക്കിനൊരുങ്ങി സന്നിധാനം; പരാതികളില്ലാത്ത തീര്‍ഥാടനകാലത്തിനായി കൈകോര്‍ത്ത് വിവിധ വകുപ്പുകള്‍

author img

By

Published : Jan 11, 2023, 10:44 PM IST

മകരവിളക്ക് ദര്‍ശന ദിവസമായ ജനുവരി 14 ന്‍റെ ഭാഗമായി പരാതികളില്ലാത്ത തീര്‍ഥാടനകാലത്തിനായി കൈകോര്‍ത്ത് സുരക്ഷ, ആരോഗ്യ സേനകളും കെഎസ്‌ആര്‍ടിസിയും കെഎസ്‌ഇബിയും. ഭക്തരുടെ സൗകര്യത്തിനും സുരക്ഷയ്‌ക്കുമൊപ്പം കര്‍ശന നിയന്ത്രണങ്ങളുമായി വിവിധ വകുപ്പുകള്‍.

Sabarimala  Makaravilakku  Makaravilakku arrangements  Makaravilakku arrangements and restrictions  Latest News Update  Sabarimala pilgrimage  മകരവിളക്കിനൊരുങ്ങി സന്നിധാനം  പരാതികളില്ലാത്ത  തീര്‍ഥാടനകാലത്തിനായി  വകുപ്പുകള്‍  മകരവിളക്ക്  സുരക്ഷ  ആരോഗ്യ  കെഎസ്‌ഇബി  കെഎസ്‌ആര്‍ടിസി  സുരക്ഷ  പത്തനംതിട്ട  ഭക്തര്‍  ശബരിമല  മകരജ്യോതി  പൊലീസ്  ബാരിക്കേഡുകള്‍  വൈദ്യസഹായം  കുടിവെള്ളംകുടിവെള്ളം
മകരവിളക്കിനൊരുങ്ങി സന്നിധാനം

പത്തനംതിട്ട: മകരവിളക്കിന്‍റെ മുന്നോടിയായി ഒരുക്കങ്ങള്‍ക്കൊപ്പം സന്നിധാനത്ത് നിയന്ത്രണങ്ങളും കടുപ്പിച്ചു. മകരവിളക്ക് ദര്‍ശന ദിവസമായ ജനുവരി 14 ന് ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും ഭക്തര്‍ക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനമുണ്ടാവുക. 12 മണിക്ക് ശേഷം യാതൊരു കാരണവശാലും ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല.

14 ന് രാത്രി 8.45 ന് മകരസംക്രമ പൂജ നടക്കും. തുടര്‍ന്ന് അടുത്ത ദിവസമായിരിക്കും ഭക്തരെ സന്നിധാനത്ത് പ്രവേശിപ്പിക്കുക. അതേസമയം മകരവിളക്ക് ദര്‍ശനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ശബരിമല സന്നിധാനത്ത് പൂര്‍ത്തിയായി. ഇതുപ്രകാരം ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കും.

സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. മകരജ്യോതി ദര്‍ശനത്തിനുള്ള എല്ലാ പോയിന്‍റുകളിലും ശക്തമായ സുരക്ഷയൊരുക്കാന്‍ ശബരിമല എഡിഎം പി. വിഷ്‌ണുരാജിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തില്‍ തീരുമാനമായി.

അയ്യപ്പഭക്തര്‍ സന്നിധാനത്ത് വരിനില്‍ക്കുന്നു

എണ്ണം ക്രമീകരിച്ച് പൊലീസ്: മകരവിളക്ക് ദര്‍ശനത്തിനുള്ളില്‍ ഓരോ പോയിന്‍റുകളിലും പരമാവധി തങ്ങാന്‍ കഴിയുന്ന ഭക്തരുടെ ഏകദേശ എണ്ണം പൊലീസ് നിര്‍ണയിച്ചിട്ടുണ്ട്. ഇത് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്ന വിധത്തില്‍ പൊലീസ് ക്രമീകരണം ഏര്‍പ്പെടുത്തും. ഇതുപ്രകാരം പാണ്ടിത്താവളത്ത് 26,000 പേര്‍ക്കും ശ്രീകോവില്‍ പരിസരത്ത് 3000 പേരെയും ഉള്‍ക്കൊള്ളാനാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

എല്ലാം ഭക്തര്‍ക്കായി: ബാരിക്കേഡുകള്‍, ലൈറ്റിങ് സൗകര്യങ്ങള്‍, വൈദ്യസഹായം, കുടിവെള്ളം, സ്‌ട്രെച്ചറുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ എന്നിവയും ഏര്‍പ്പെടുത്തും. മകരവിളക്ക് ദിവസത്തെ ഭക്തജനത്തിരക്ക് ക്രമീകരിക്കുന്നതിനും ഭക്തർക്ക് റിഫ്രഷ്മെന്‍റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലും സന്നിധാനത്തെ മുഴുവൻ സന്നദ്ധ പ്രവർത്തകരുടെയും സേവനം പൂർണമായി വിനിയോഗിക്കും.

വിട്ടുവീഴ്‌ചയില്ലാതെ 'ആരോഗ്യം': മകരവിളക്ക് ദര്‍ശനത്തോടനുബന്ധിച്ച് ആരോഗ്യ സംവിധാനങ്ങളും ശക്തമാകും. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തും. മകരജ്യോതി ദര്‍ശനത്തിനായി ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്ന പാണ്ടിത്താവളത്ത് ആരോഗ്യവകുപ്പ് താത്കാലിക ആശുപത്രിയും അടിയന്തര ചികിത്സാസംവിധാനവുമൊരുക്കും. 16 സ്‌ട്രെച്ചറുകള്‍ വിവിധ കേന്ദ്രങ്ങളിലായുണ്ടാകും. അവശ്യ മരുന്നുകളും സംഭരിച്ചിട്ടുണ്ട്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കും.

'പരിക്ക് അളന്ന്' ചികിത്സ: പാണ്ടിത്താവളത്തെ എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാല് സ്‌റ്റാഫ് നഴ്‌സുകളും ഓക്‌സിജന്‍ സിലിണ്ടര്‍ അടക്കമുള്ള സംവിധാനങ്ങളോട് കൂടിയ ട്രയാജ് സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള അപകടമുണ്ടായാല്‍ അതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. അപകടത്തില്‍ നിന്നുള്ള പരിക്കിന്‍റെ ആഘാതമനുസരിച്ച് ഗ്രീന്‍, യെല്ലോ, റെഡ് വിഭാഗങ്ങളിലായി രോഗികളെ തിരിച്ച് ടാഗ് ചെയ്‌തായിരിക്കും ചികിത്സ ലഭ്യമാക്കുക.

ഗുരുതരാവസ്ഥയിലുള്ള രോഗികളെ റെഡ് സോണിലും അതിലും കുറഞ്ഞ പരിക്കുള്ളവരെ യെല്ലോ സോണിലും നിസാര പരിക്കുള്ളവരെ ഗ്രീന്‍ സോണിലും ഉള്‍പ്പെടുത്തിയാകും ടാഗ് ചെയ്യുക. റെഡ്, യെല്ലോ വിഭാഗത്തിലുള്ളവരെ മാത്രമേ സന്നിധാനത്തെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. ഗ്രീന്‍ സോണിലുള്ളവരെ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ ബംഗ്ലാവിലുള്ള ആശുപത്രിയിലാണ് എത്തിക്കുക. രണ്ട് ഡോക്‌ടര്‍മാരും ആറ് സ്‌റ്റാഫ് നഴ്‌സുകളും മറ്റ് അനുബന്ധ ജീവനക്കാരുമാണ് ഇവിടെയുള്ളത്.

ആശുപത്രികളും തയ്യാര്‍: ഗ്രീന്‍ സോണിലുള്ള കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ സന്നദ്ധ പ്രവർത്തകരുടെ ആശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്തും. രണ്ട് ഡോക്‌ടര്‍മാര്‍ ഉള്‍പ്പടെ 15 ബെഡുകളുള്ള സൗകര്യമാണ് ഇവിടെയുള്ളത്. 20 ബെഡുകളുള്ള സഹാസ് ആശുപത്രിയും പ്രയോജനപ്പെടുത്തും. ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമായിരിക്കും സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. ഒരു ആംബുലന്‍സ് സന്നിധാനം ആശുപത്രിക്ക് മുന്നിലും മറ്റൊരു ഓഫ് റോഡ് ആംബുലന്‍സ് പാണ്ടിത്താവളത്തും സജ്ജമാക്കും.

തത്‌കാലം, പാചകം വേണ്ട: തിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ പൊതുവായ നിര്‍ദേശങ്ങളും അറിയിപ്പുകളും നല്‍കുന്നതിനു പകരം മെഗാഫോണ്‍ വഴി പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കും. സന്നിധാനത്ത് പാചകം ചെയ്യുന്നതിനും തീ കത്തിക്കുന്നതിനും കര്‍ശന നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാക്‌ടറുകളില്‍ ഗ്യാസ് സിലിണ്ടറുകളും അടുപ്പുകളും കൊണ്ടു പോകുന്നതും തടയും.

ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും. കടകളില്‍ വലിയ പാത്രങ്ങള്‍ വില്‍ക്കുന്നത് തടയും. വലിയ പാത്രങ്ങളും മറ്റും വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കും. വനത്തിനുള്ളില്‍ ഷെഡ് കെട്ടി കഴിയുന്നവരെ കണ്ടെത്തി ഒഴിപ്പിക്കാന്‍ വനം വകുപ്പിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ സംയുക്ത പരിശോധന നടക്കും.

സന്നിധാനത്തെ ഭക്തജനത്തിരക്ക്

മറതീര്‍ത്ത് സുരക്ഷ: ഭക്തര്‍ വരി നില്‍ക്കുന്ന യു-ടേണുകളില്‍ ബാരിക്കേഡുകളുടെ ഉയരം കൂട്ടുന്നതിന് നടപടി സ്വീകരിക്കും. ബാരിക്കേഡിനുള്ളിലൂടെ ഭക്തര്‍ നുഴഞ്ഞുകയറുന്നത് തടയുന്നതിനാണിത്. തിരക്ക് നിയന്ത്രിക്കുന്നതിനായി വനം വകുപ്പിന്‍റെയും പൊലീസിന്‍റെയും എന്‍ഡിആര്‍എഫിന്‍റെയും നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ഇതുകൂടാതെ മകരവിളക്ക് ദര്‍ശനത്തോടനുബന്ധിച്ച് ഭക്തര്‍ തിരിച്ചിറങ്ങുന്ന പോയിന്‍റുകള്‍ വര്‍ധിപ്പിക്കാന്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്.

പാണ്ടിത്താവളത്തില്‍ നിന്നെത്തുന്നവരെ രണ്ട് വഴികളിലേക്കായി തിരിച്ചുവിട്ട് തിരക്ക് കുറയ്ക്കും. ബാരിക്കേഡുകള്‍ ശക്തമാക്കും. 13-ാം തീയതിയോടെ വേ ടു പമ്പ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഭക്തര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. കൂടുതല്‍ ലൈറ്റുകളും സ്‌പോട്ട് ലൈറ്റുകളും സ്ഥാപിക്കും. മകരവിളക്ക് ദിനത്തിലും തൊട്ടടുത്ത ദിവസങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ദര്‍ശന പോയിന്‍റുകളില്‍ കുടിവെള്ളം ഉറപ്പുവരുത്തുന്നതിന് 42 കുടിവെള്ള ടാപ്പുകള്‍ അധികമായി സ്ഥാപിച്ചിട്ടുണ്ട്.

എല്ലാം നല്ല മണ്ഡലകാലത്തിന്: പരാതികളില്ലാത്ത ഒരു തീര്‍ഥാടനകാലം ഒരുക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് എഡിഎം പി. വിഷ്‌ണുരാജ് പറഞ്ഞു. വിവിധ വകുപ്പുകള്‍ മണ്ഡലകാലത്തെ സഹകരണം തുടര്‍ന്നും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനം ഗസ്‌റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ സന്നിധാനം സ്‌പെഷ്യല്‍ ഓഫിസര്‍ ഇ.എസ് ബിജുമോന്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ എച്ച്. കൃഷ്‌ണകുമാര്‍, അസിസ്‌റ്റന്‍റ് സ്‌പെഷ്യല്‍ ഓഫിസര്‍ ആര്‍. പ്രതാപന്‍ നായര്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റ് വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അധിക സര്‍വീസിനൊരുങ്ങി കെഎസ്‌ആര്‍ടിസി

സൗകര്യമൊരുക്കി ആനവണ്ടിയും: മകരവിളക്ക് ദിവസത്തില്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ യാത്ര കൂടുതല്‍ സുഗമമാക്കാന്‍ ക്രമീകരണങ്ങളുമായി കെഎസ്ആര്‍ടിസിയും. നിലവില്‍ നടന്നു വരുന്ന സര്‍വീസുകള്‍ക്ക് പുറമെ മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന ഭക്തരുടെ യാത്ര ക്ലേശമൊഴിവാക്കാന്‍ അധികമായി 1000 ബസുകള്‍ കൂടി സര്‍വീസിന് സജ്ജമാക്കുമെന്ന് കെഎസ്ആര്‍ടിസി പമ്പ സ്‌പെഷ്യല്‍ ഓഫിസര്‍ ഷിബു കുമാര്‍ പറഞ്ഞു. മകര വിളക്ക് ദിവസമായ 14ന് രാവിലെ ബസുകള്‍ എത്തും.

വൈകുന്നേരം മുതലായിരിക്കും അധികമായി ക്രമീകരിക്കുന്ന ബസുകളുടെ സര്‍വീസ് ആരംഭിക്കുക. ഇതിനായി 250 ബസുകള്‍ പമ്പയില്‍ ക്രമീകരിക്കും. ത്രിവേണിയില്‍ നിന്നാരംഭിക്കുന്ന ചെയിന്‍ ഹില്‍ടോപ്പ് ചുറ്റി നിലയ്ക്കല്‍ വരെ ഉണ്ടാകും. 400 ബസുകള്‍ ഇതിനായി ഉപയോഗിക്കും. നിലയ്ക്കലില്‍ ആറാമത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ 100 ബസുകള്‍ ക്രമീകരിക്കും. ചെയിന്‍ സര്‍വീസിന്‍റെ ആദ്യ റൗണ്ടില്‍ 400 ബസുകള്‍ ഉപയോഗിക്കും.

ദീര്‍ഘദൂരത്തിനും തയ്യാര്‍: രണ്ടാം റൗണ്ട് മുതല്‍ ഭക്തരുടെ എണ്ണം കണക്കാക്കിയായിരിക്കും ബസുകളുടെ എണ്ണം ക്രമീകരിക്കുക. ഇതിനൊപ്പം ദീര്‍ഘദൂര സര്‍വീസുകളും ആരംഭിക്കും. ചെയിന്‍ സര്‍വീസിന്‍റെ രണ്ടാം റൗണ്ടില്‍ കുറഞ്ഞത് 200 ബസുകള്‍ ഓടിക്കും. നിലയ്ക്കല്‍ മുതല്‍ ഇലവുങ്കല്‍ വരെയുള്ള ഭാഗത്ത് ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി 50 ബസുകള്‍ സജ്ജമാക്കി നിര്‍ത്തും. പമ്പയില്‍ നിന്ന് ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായുള്ള ബസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് ഈ ബസുകള്‍ പമ്പയിലേക്കെത്തിക്കും.

തുലാപ്പിള്ളി, ചെങ്ങന്നൂര്‍, എരുമേലി, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം കൊട്ടാരക്കര തുടങ്ങി മറ്റിടങ്ങളില്‍ ക്രമീകരിച്ച് നിര്‍ത്തുന്ന ബസുകളും രാത്രിയോടെ ആവശ്യാനുസരണം പമ്പയിലേക്കെത്തിച്ച് സര്‍വീസ് ആരംഭിക്കും. ഗതാഗതക്കുരുക്കൊഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ ഇടങ്ങളിലായി ബസുകള്‍ ക്രമീകരിച്ച് ആവശ്യാനുസരണം പമ്പയിലേക്കെത്തിച്ച് സര്‍വീസ് നടത്തുകയെന്ന തീരുമാനം.

'പിന്നിലും കണ്ണുള്ള' കെഎസ്‌ആര്‍ടിസി: തങ്ങളുടെ ജീവനക്കാര്‍ ഗതാഗത കുരുക്കുണ്ടാക്കിയാല്‍ അത് നിരീക്ഷിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതിനും കെഎസ്ആര്‍ടിസി ഇത്തവണ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇന്‍സ്‌പെക്‌ടര്‍മാരെയും മെക്കാനിക്കുമാരെയും ഉള്‍പ്പെടുത്തി ഇരുന്നൂറോളം ആളുകളെ ഇതിനായി നിയോഗിക്കും. ഇതിനുപുറമെ ഒരു മെക്കാനിക്കും ഡ്രൈവറും ഉള്‍പ്പെടുന്ന സംഘം ഇരുചക്ര വാഹനത്തിലും നിരത്തിലുണ്ടാകും. ഏതെങ്കിലും വാഹനത്തില്‍ പകരം ഡ്രൈവറെ നിയോഗിക്കേണ്ടി വന്നാല്‍ ഇരു ചക്രവാഹനത്തിലെത്തുന്ന ഡ്രൈവര്‍ തുടര്‍ സേവനം ഏറ്റെടുക്കും. യന്ത്ര തകരാര്‍ മൂലം ബസുകള്‍ നിരത്തില്‍ കിടക്കുന്നതൊഴിവാക്കാനാണ് ഇരുചക്രവാഹനത്തില്‍ മെക്കാനിക്കിന്‍റെ സേവനം നിരത്തില്‍ സാധ്യമാക്കുന്നത്.

സദാ സര്‍വീസിനൊരുങ്ങി: നിലവില്‍ പമ്പയിലേക്ക് മറ്റ് ഡിപ്പോകളില്‍ നിന്ന് നടന്നു വരുന്ന ബസ് സര്‍വീസുകള്‍ക്ക് പുറമെ 270തോളം ബസുകള്‍ എത്തിച്ചാണിപ്പോള്‍ സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. ഇതില്‍ 205 എണ്ണം ചെയിന്‍ സര്‍വീസിനായും 65 എണ്ണം ദീര്‍ഘദൂര സര്‍വീസിനായും ഉപയോഗിക്കുന്നു. ഇതില്‍ യന്ത്ര തകരാറിന് സാധ്യതയുള്ള ഇരുപതോളം ബസുകള്‍ പമ്പയില്‍ നിന്ന് തിരികെ അയയ്ക്കുമെന്നും മറ്റ് ഡിപ്പോകളില്‍ നിന്നടക്കം 500ഓളം ബസ് സര്‍വീസുകള്‍ നടന്ന് വരുന്നതായും കെഎസ്ആര്‍ടിസി പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.

അയ്യപ്പ ഭക്തരുടെ പർണശാല

പര്‍ണശാലകള്‍ക്ക് ബോധവത്‌കരണം: മകരജ്യോതി ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർ തീർക്കുന്ന പർണശാലകളിൽ അഗ്നികൂട്ടുകയും ഭക്ഷണം പാചകം ചെയ്യുന്ന രീതി ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി പൊലീസിന്‍റെ നേതൃത്വത്തിൽ പരിശോധന സംഘടിപ്പിച്ച് ബോധവത്‌കരണം നടത്തി. പർണശാലകളിൽ അഗ്നി കൂട്ടാൻ അനുവദിക്കരുതെന്ന ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. തീപിടിത്തം മൂലമുള്ള അപകടം ഒഴിവാക്കുന്നതിനായി പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വലിയ പാത്രങ്ങൾ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ട്.

എല്ലായിടത്തും വെളിച്ചമെത്തിക്കാന്‍ കെഎസ്‌ഇബി: അയ്യപ്പ ഭക്തർ പർണശാലകൾ തീർത്തിട്ടുള്ള ഇടങ്ങളിൽ മെഗാഫോണിലൂടെ അറിയിപ്പ് നൽകിയാണ് സന്നിധാനം സ്‌റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ ബോധവത്‌കരണം നടത്തിയത്. മാത്രമല്ല ദർശനം കഴിഞ്ഞ ശേഷം മടങ്ങുമ്പോൾ തിരികെ നൽകാമെന്നറിയിച്ച് പാചകത്തിനും മറ്റുമായി ഭക്തർ കൊണ്ടുവന്ന സാധന സാമഗ്രികൾ പൊലീസ് മറ്റൊരിടത്തേക്ക് നീക്കി. പർണശാലകളിൽ അഗ്നി കൂട്ടിയാൽ ഉണ്ടാവാൻ ഇടയുള്ള അപകട സാധ്യതയും പൊലീസ് അയ്യപ്പ ഭക്തരെ പറഞ്ഞ് ബോധ്യപ്പെടുത്തി. അതേസമയം മകരവിളക്കിന് തീർഥാടകർ പർണശാല കെട്ടി കാത്തിരിക്കുന്ന പാണ്ടിത്താവളമടക്കമുള്ള സ്ഥലങ്ങളിൽ ആവശ്യത്തിന് വെളിച്ചം നൽകാനുളള അവസാനവട്ട ജോലികളിലാണ് കെഎസ്‌ഇബി ജീവനക്കാർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.