ETV Bharat / state

Sabarimala : ശബരിമല നൽകുന്നത് മനുഷ്യൻ ഒന്നാണെന്ന സ്നേഹസന്ദേശം : അബ്‌ദുല്‍ റഷീദ് മുസ്‌ല്യാർ - കാരണവർ അബ്‌ദുല്‍ റഷീദ് മുസ്‌ല്യാർ

Sabarimala | Ayyappan and Vavar : ജാതി മതങ്ങൾക്ക് അതീതമായി മനുഷ്യൻ ഒന്നാണെന്ന സ്‌നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും സന്ദേശമാണ് ശബരിമല നൽകുന്നതെന്ന്‌ അബ്‌ദുല്‍ റഷീദ് മുസ്‌ല്യാർ

sabarimala is the symbol of Religious harmony  Abdul Rasheed Musliyar  sabarimala ayyappan and vavar swami  ശബരിമല മതസൗഹാര്‍ദത്തിന്‍റെ ഭൂമി  കാരണവർ അബ്‌ദുല്‍ റഷീദ് മുസ്‌ല്യാർ  ശബരിമല അയ്യപ്പനും വാവര്‌ സ്വാമിയും
Sabarimala: ശബരിമല നൽകുന്നത് മനുഷ്യൻ ഒന്നാണെന്ന സ്നേഹ സൗഹൃദ സന്ദേശം : അബ്‌ദുല്‍ റഷീദ് മുസ്‌ല്യാർ
author img

By

Published : Dec 5, 2021, 7:22 PM IST

പത്തനംതിട്ട : ജാതി മതങ്ങൾക്ക് അതീതമായി മനുഷ്യൻ ഒന്നാണെന്ന സ്‌നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും സന്ദേശമാണ് ശബരിമല സന്നിധാനത്ത് നാം കാണുന്നതെന്ന് വാവര്‌ സ്വാമി നടയിലെ കാരണവർ വി.എസ്. അബ്‌ദുല്‍ റഷീദ് മുസ്‌ല്യാർ. ശബരിമലയിൽ നിന്ന് ഒരുമിച്ചേ മടങ്ങൂ എന്ന് പരസ്‌പരം ഉറപ്പിച്ച് മുഖാമുഖം ഇരിക്കുന്ന സ്വാമി അയ്യപ്പന്‍റേയും അമീർ ഖാദി ബഹദൂർ വാവ വാവർ മുസ്‌ല്യാർ എന്ന വാവർ സ്വാമിയുടേതും സവിശേഷമായ സ്‌നേഹ ബന്ധമായിരുന്നു. ആഴത്തിൽ ചിന്തിച്ചാൽ എല്ലാ മതങ്ങളും ഒന്നാണ്.

Ayyappan and Vavar : സ്‌നേഹത്തിന്‍റെ ഏറ്റവും വലിയ ഭാവങ്ങളാണ് മതങ്ങൾ. അതിലും വലിയ സ്‌നേഹത്തിന്‍റെ ഭാവങ്ങളാണ് ദൈവങ്ങൾ. മറ്റ് മതത്തെ പറ്റി, അതിന്‍റെ ആചാര മര്യദകളെ കുറിച്ച് ആഴത്തിൽ പഠിച്ച് മനസിലാക്കി സംസാരിച്ചാൽ ആർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: Sabarimala Pilgrimage : 'തീർഥാടകരിൽ നിന്ന് കെഎസ്‌ആര്‍ടിസി അധിക ചാർജ് ഈടാക്കുന്നു'; സര്‍ക്കാര്‍ നിലപാട്‌ തേടി ഹൈക്കോടതി

ഭിഷഗ്വരനും മാന്ത്രികനുമായിരുന്ന വാവരുടെ എരുമേലി വായിപൂരിലെ വെട്ടിപ്ലാക്കൽ കുടുംബത്തിന്‍റെ കാരണവരാണ് മുസ്‌ല്യാർ. 14 വർഷമായി വാവർ നടയിൽ തീർഥാടകർക്ക് പ്രസാദവും അനുഗ്രഹവും നൽകുന്നു. അറുപതിലേറെ വർഷമായി അദ്ദേഹം സ്ഥിരമായി ശബരിമലയിൽ എത്തുന്നു.

വാവരുടെ പ്രസാദം കുരുമുളകും കൽക്കണ്ടവും ഏലയ്ക്കയും ജീരകവും ചുക്കും അരി വറുത്തുപൊടിച്ചതും ചേർത്ത ഔഷധമാണ്. ഭസ്‌മവും ജപിച്ച ഉറുക്കും വാവർ നടയിൽ നൽകുന്നു. തീർഥാടകർ കുരുമുളകും നവധാന്യങ്ങളും കൽക്കണ്ടവും കാണിക്കയായി ഇവിടെ അർപ്പിക്കുന്നു.

എന്നെ കാണാൻ വരുന്നവർ വാവരെ കണ്ടിട്ടേ മടങ്ങാവൂ എന്ന അയ്യപ്പന്‍റെ നിർദേശമാണ് ഭക്തർ പാലിക്കുന്നത്. എരുമേലി വാവര് പള്ളിയിൽ ദർശനം നടത്തുന്നത് ശബരിമല തീർഥാടനത്തിന്‍റെ ഭാഗമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.