ETV Bharat / state

ശബരിമല: കാനന പാത നാളെ തുറക്കും; മകരവിളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

author img

By

Published : Dec 30, 2021, 6:47 PM IST

Updated : Dec 30, 2021, 10:43 PM IST

നിയന്ത്രണങ്ങളോടെയാണ് തീര്‍ഥാടകരെ പ്രവേശിപ്പിക്കുക. ഇത് സംബന്ധിച്ച എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ശബരിമല എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

Sabarimala traditonal way opens tomorrow  erumeli traditonal way opens tomorrow  ശബരിമല കാനന പാത നാളെ തുറക്കും  ശബരിമല വാര്‍ത്ത
ശബരിമല: കാനന പാത നാളെ തുറക്കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പത്തനംതിട്ട: എരുമേലി- പമ്പ പരമ്പരാഗത കാനന പാതയിലൂടെയുള്ള ശബരിമല തീര്‍ഥാടനം ഡിസംബര്‍ 31ന് ആരംഭിക്കും. നിയന്ത്രണങ്ങളോടെയാണ് തീര്‍ഥാടകരെ പ്രവേശിപ്പിക്കുക. ഇത് സംബന്ധിച്ച എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ശബരിമല എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

31ന് രാവിലെ 7 മണി മുതല്‍ 12 മണിവരെ അഴുത, മുക്കുഴി എന്നിവിടങ്ങളില്‍ നിന്നാണ് തീര്‍ഥാടകരെ പ്രവേശിപ്പിക്കുക. കോഴിക്കടവില്‍ നിന്ന് പുലര്‍ച്ചെ 5.30 മുതല്‍ രാവിലെ 10.30 വരെയും ഭക്തരെ പോകാന്‍ അനുവദിക്കും. രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും എരുമേലിയില്‍ സ്‌പോട് ബുക്കിങ് ലഭ്യമാണ്.

ഭക്തര്‍ക്കാവശ്യമായ വൈദ്യസഹായത്തിനായി അഴുത, മുക്കുഴി എന്നിവിടങ്ങളില്‍ രണ്ട് ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ട്. നാല് സ്ഥലങ്ങളില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകളും പ്രവര്‍ത്തിക്കും. കൂടാതെ വനം വകുപ്പിന്‍റെ കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള സൗകര്യങ്ങളുമുണ്ടായിരിക്കും.

also read: Dowry deaths in Kerala: വിവാഹം കച്ചവടമാകുമ്പോൾ പൊലിയുന്ന ജീവനുകൾ; സംസ്ഥാനത്ത് സ്‌ത്രീധന പീഡന മരണങ്ങൾ ഉയരുന്നു

എരുമേലി മുതല്‍ പമ്പവരെയുള്ള പരമ്പരാഗത കാനന പാതയ്ക്ക് 35 കിലോമീറ്റര്‍ ദൂരമാണുള്ളത്. കാല്‍നടയായാണ് ഈ പാത താണ്ടേണ്ടത്. തീര്‍ഥാടനത്തിന്‍റെ ഭാഗമായി ഭക്തര്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന പരമ്പരാഗത കാനന പാതയാണ് എരുമേലി-പമ്പ പാത അഥവാ കരിമല.

രണ്ടു വര്‍ഷമായി ഈ പാത തുറന്നു കൊടുക്കാത്തതിനാല്‍ കാടുമൂടിക്കിടക്കുകയായിരുന്നു. ഇത് വെട്ടിത്തെളിച്ചാണ് ഇത്തവണ വീണ്ടും യാത്രയ്ക്ക് സജ്ജമാക്കിയത്.

Last Updated : Dec 30, 2021, 10:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.