പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പന് 107.75 പവന്‍ തൂക്കമുളള സ്വർണമാല കാണിക്കയായി സമർപ്പിച്ച് ഭക്തന്‍. അരക്കോടിയോളം രൂപ വിലവരുന്ന മാല തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് നടയില്‍ സമര്‍പ്പിച്ചത്. പത്തോളം ലെയറുകളുള്ള മാലയാണിത്.
വെള്ളിയാഴ്‌ച രാവിലെയാണ് വിദേശത്ത് ബിസിനസുള്ള ഭക്തൻ സുഹൃത്തിനൊപ്പം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. തുടര്‍ന്ന് നടയില്‍ സ്വര്‍ണമാല സമര്‍പ്പിക്കുകയായിരുന്നു. പണിക്കൂലി അടക്കം 44,98,600 രൂപ വിലവരുന്നതാണ് മാല.
Also read: ചിങ്ങമാസ പൂജയ്‌ക്കായി ശബരിമല നട തുറന്നു, അഭിഷേകതീർഥവും ഇലപ്രസാദവും ഏറ്റുവാങ്ങി ഭക്തര്‍