ETV Bharat / state

ശബരിമല കീഴ്‌ശാന്തിയെയും പമ്പ ഗണപതി ക്ഷേത്രം മേൽശാന്തിമാരെയും തെരഞ്ഞെടുത്തു - പമ്പ ഗണപതി ക്ഷേത്രം

എസ്. ഗിരീഷ് കുമാർ ആണ് പുതിയ ശബരിമല കീഴ്‌ശാന്തി.

s gireesh kumar selected as new sabarimala keezhshanthi  s gireesh kumar  sabarimala  keezhshanthi  sabarimala keezhshanthi  ശബരിമല  ശബരിമല കീഴ്‌ശാന്തി  പമ്പ ഗണപതി ക്ഷേത്രം  മേൽശാന്തി
ശബരിമല കീഴ്‌ശാന്തിയെയും പമ്പ ഗണപതി ക്ഷേത്രം മേൽശാന്തിമാരെയും തെരഞ്ഞെടുത്തു
author img

By

Published : Aug 19, 2021, 5:20 PM IST

പത്തനംതിട്ട: ശബരിമല കീഴ്‌ശാന്തിയെയും (ഉൾക്കഴകം) പമ്പ ഗണപതി ക്ഷേത്രത്തിലെ രണ്ട് മേൽശാന്തിമാരെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. എസ്. ഗിരീഷ് കുമാർ ആണ് പുതിയ ശബരിമല കീഴ്‌ശാന്തി. ഉഷപൂജയ്ക്ക് ശേഷം അയ്യപ്പൻ്റെ സോപാനത്തിന് മുന്നിലായാണ് ശബരിമല കീഴ്‌ശാന്തി നറുക്കെടുപ്പ് ചടങ്ങുകൾ നടന്നത്.

ഇൻ്റർവ്യൂവിലൂടെ തെരഞ്ഞെടുക്കപ്പെട്ട 6 ശാന്തിമാരുടെ പേരുകൾ എഴുതിയ കടലാസുകൾ പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളിൽ നിക്ഷേപിച്ചു. തുടർന്ന് മേൽശാന്തി വി.കെ ജയരാജ് പോറ്റി പാത്രങ്ങൾ പൂജിച്ചു. പിന്നീട് പാത്രങ്ങൾ നറുക്കെടുപ്പ് നടപടികൾക്കായി എക്‌സിക്യൂട്ടീവ് ഓഫിസർക്ക് കൈമാറി.

രണ്ടാമത്തെ നറുക്കെടുപ്പിലൂടെയാണ് എസ്.ഗിരീഷ് കുമാർ ശബരിമല ഉൾക്കഴകം ആയി തെരഞ്ഞെടുക്കപ്പെട്ടത്. കരുനാഗപ്പള്ളി ഗ്രൂപ്പിലെ തേവലക്കര ദേവസ്വത്തിലെ ശാന്തിക്കാരനാണ് എസ്.ഗിരീഷ് കുമാർ. തിരുവനന്തപുരം അരുമാനൂർ സ്വദേശിയായ ആദിൽ എസ്.പി എന്ന ബാലനാണ് ഉൾക്കഴകം നറുക്കെടുത്തത്. എക്‌സിക്യൂട്ടീവ് ഓഫിസർ, അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ, വിജിലൻസ് ഓഫിസർ, അയ്യപ്പ ഭക്തൻമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്.

ശ്രീകുമാർ പി.കെ, എസ്.എസ്.നാരായണൻ പോറ്റി എന്നിവർ പമ്പ ഗണപതി ക്ഷേത്രം മേൽശാന്തിമാർ

പമ്പ ഗണപതി ക്ഷേത്രത്തിലെ ഉഷ പൂജകൾക്ക് ശേഷമായിരുന്നു പമ്പ ക്ഷേത്രത്തിലെ മേൽശാന്തിയുടെ നറുക്കെടുപ്പ് നടപടികൾ. ശ്രീകുമാർ പി.കെ, കുറുങ്ങഴക്കാവ് ദേവസ്വം ആറന്മുള, എസ്.എസ്.നാരായണൻ പോറ്റി, അണിയൂർ ദേവസ്വം ഉള്ളൂർ എന്നിവരാണ് പമ്പ ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ടത്.

Also Read: 'ഓണച്ചെലവിന്' ; കൊവിഡിൽ കർഷകരെ പിഴിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിരിവ്, ദൃശ്യങ്ങൾ പുറത്ത്

കോട്ടയം സ്വദേശികളായ ശ്രീപാർവണ, സ്വാതി കീർത്തി എന്നിവരാണ് പമ്പയിൽ മേൽശാന്തിമാരെ നറുക്കെടുത്തത്. 5 പേരാണ് മേൽശാന്തി ലിസ്റ്റിൽ ഉണ്ടായിരുന്നത്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ, പമ്പ അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ, വിജിലൻസ് ഓഫിസർ എന്നിവർ നറുക്കെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.