ETV Bharat / state

റോബോട്ട് നഴ്‌സുമാരെ അവതരിപ്പിച്ച് ഇരവിപേരൂർ കൊട്ടയ്ക്കാട് ആശുപത്രി - kottakkad hospital

രോഗികളെ സഹായിക്കാനും കൃത്യസമയത്ത് രോഗികൾക്ക് മരുന്നും ഭക്ഷണവും നൽകാനും റോബോട്ട് നഴ്‌സുമാരെക്കൊണ്ട് സാധിക്കും. വള്ളംകുളം നാഷണൽ ഹൈസ്‌കൂളിലെ ലാബിൽ നിർമ്മിച്ച റോബോട്ടുകളെ തിരുച്ചിറപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊപ്പല്ലർ ടെക്നോളജി ഗ്രൂപ്പാണ് വികസിപ്പിച്ചെടുത്തത്.

ഇരവിപേരൂർ കൊട്ടയ്ക്കാട് ആശുപത്രി  രോഗി  മരുന്നും ഭക്ഷണവും  തിരുച്ചിറപ്പള്ളി  പ്രൊപ്പല്ലർ ടെക്നോളജി ഗ്രൂപ്പ്  kottakkad hospital  robot nurse  c
റോബോട്ട് നഴ്‌സുമാരെ അവതരിപ്പിച്ച് ഇരവിപേരൂർ കൊട്ടയ്ക്കാട് ആശുപത്രി
author img

By

Published : Jul 1, 2020, 5:01 PM IST

Updated : Jul 1, 2020, 6:48 PM IST

പത്തനംതിട്ട: റോബോട്ട് നഴ്‌സുമാരെ അവതരിപ്പിച്ച് ഇരവിപേരൂർ കൊട്ടയ്ക്കാട് ആശുപത്രി. രോഗികളെ സഹായിക്കാനും കൃത്യസമയത്ത് രോഗികൾക്ക് മരുന്നും ഭക്ഷണവും നൽകാനും റോബോട്ട് നഴ്‌സുമാരെക്കൊണ്ട് സാധിക്കും. ആശ, സാഫി എന്നീ പേരുകളുള്ള രണ്ട് റോബോട്ടുകളാണ് കൊട്ടയ്ക്കാട് ആശുപത്രിയിൽ ആരംഭിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻ്റ് സെൻ്ററിലുള്ളത്. ആശാ എന്ന് വിളിച്ചാൽ സഹായമെത്തിക്കാൻ റോബോട്ട് നഴ്‌സുമാർ റെഡി. ആരോഗ്യരംഗത്ത് ആശാ പ്രവർത്തകർ നടത്തുന്ന നിസ്വാർഥ സേവനത്തിനുള്ള ആദരസൂചകമായാണ് ഒരു റോബോട്ടിന് ആശാ എന്ന് പേരിട്ടത്. വള്ളംകുളം നാഷണൽ ഹൈസ്‌കൂളിലെ ലാബിൽ നിർമ്മിച്ച റോബോട്ടുകളെ തിരുച്ചിറപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊപ്പല്ലർ ടെക്നോളജി ഗ്രൂപ്പാണ് വികസിപ്പിച്ചെടുത്തത്.

റോബോട്ട് നഴ്‌സുമാരെ അവതരിപ്പിച്ച് ഇരവിപേരൂർ കൊട്ടയ്ക്കാട് ആശുപത്രി

കൃത്യസമയത്ത് രോഗികൾക്ക് മരുന്നും ഭക്ഷണവും നൽകുക, വെള്ളം എത്തിച്ചു കൊടുക്കുക തുടങ്ങിയവയാണ് റോബോട്ടുകളുടെ പ്രധാന ഉത്തരവാദിത്തങ്ങൾ. ഇത് കൂടാതെ ചികിത്സയിലുള്ളവർക്ക് വീട്ടുകാരെയൊ ഡോക്‌ടറെയോ ബന്ധപ്പെടണമെങ്കിൽ വീഡിയോ കോളിലൂടെ മൊബൈൽ അവരുടെ അടുത്തെത്തിക്കാനും ഈ കുഞ്ഞൻ റോബോട്ടുകൾക്ക് കഴിയും. എട്ടു കിലോ ഭാരമുള്ള റോബോട്ടുകളെ 15 മീറ്റർ ദൂരത്ത് നിന്നുവരെ നിയന്ത്രിക്കാൻ കഴിയും. കുഞ്ഞൻ റോബോട്ടുകളുടെ ഡെമോൺസ്ട്രേഷൻ വീണ ജോർജ് എംഎൽഎ നിർവഹിച്ചു. നാടിൻ്റെ നന്മക്കായി ഇത്തരം നൂതന ആശയങ്ങൾ ഇനിയും ഉണ്ടാകണമെന്നും ഇതിലൂടെ കൊവിഡ് സമൂഹ വ്യാപനം തടയാൻ സാധിക്കുമെന്നും എംഎൽഎ പറഞ്ഞു.

Last Updated : Jul 1, 2020, 6:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.