പത്തനംതിട്ട : ആളില്ലാതിരുന്ന വീടിന്‍റെ ഭിത്തി തുരന്ന് ജനൽ പാളി പൂർണമായും ഇളക്കി മാറ്റി മോഷ്ടാക്കൾ കവർന്നത് 30 പവനും കാൽ ലക്ഷം രൂപയും. റാന്നി പെരുനാട് മാമ്പാറ ഗോകുലില്‍ പരമേശ്വരന്‍ പിള്ളയുടെ വീട്ടിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്.
പുതുതായി നിര്‍മിച്ച വീടിന്‍റെ ഒരു ജനൽ പൂർണമായും ഇളക്കി മാറ്റിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. രാത്രി പത്തരയോടെ വീട്ടിൽ നിന്നും ശബ്ദം കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും മോഷ്ടക്കൾ സ്ഥലം വിട്ടിരുന്നു. കിടപ്പുമുറയിലെ തടി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും ആഭരണങ്ങളുമാണ് മോഷണം പോയത്.
also read: കർദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി ; ഭൂമി ഇടപാടുകേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി
വീട്ടിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇളക്കി മാറ്റിയ ജനൽ വരുന്ന ഭാഗത്ത് കാമറകൾ ഉണ്ടായിരുന്നില്ല. റാന്നി ഡിവൈഎസ്‌പി മാത്യു ജോര്‍ജ്, പെരുനാട് ഇന്‍സ്‌പെക്ടര്‍ യു. രാജീവ് കുമാര്‍, എസ്.ഐ ശ്രീജിത്ത് ജനാര്‍ദ്ദനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദ്ഗധരും ഡോഗ് സ്‌ക്വാഡും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.