ETV Bharat / state

രേഷ്‌മ മറിയം റോയ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്

21 വയസുള്ള രേഷ്‌മ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായാണ് ചുമതലയേല്‍ക്കുക

reshma mariam roy  കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  kerala youngest panchayath president  രേഷ്‌മ മറിയം റോയ്  അരുവാപ്പുലം ഗ്രാമപഞ്ചായത്ത്
രേഷ്‌മ മറിയം റോയ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്
author img

By

Published : Dec 27, 2020, 9:22 PM IST

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്ന പദവിയിലേക്ക് 21കാരി രേഷ്‌മ മറിയം റോയ്. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായാണ് രേഷ്‌മ ചുമതലയേല്‍ക്കുക. കോൺഗ്രസിന്‍റെ കുത്തക വാർഡായ കോന്നി അരുവാപ്പുലം പഞ്ചായത്തിലെ 11-ാം വാർഡ് പിടിച്ചെടുത്താണ് ഇടത് സ്ഥാനാർഥിയായ രേഷ്‌മ വിജയിച്ചത്. 70 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രേഷ്‌മ തെരഞ്ഞെടുക്കപ്പെട്ടത്.

രേഷ്‌മ മറിയം റോയ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി എന്ന നിലയിലാണ് തെരഞ്ഞെടുപ്പിന് മുമ്പ് രേഷ്‌മ ശ്രദ്ധിക്കപ്പെട്ടത്. 2020 നവംബർ 18ന് രേഷ്‌മയ്ക്ക് 21 വയസ് തികഞ്ഞതിന്‍റെ പിറ്റേ ദിവസമാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. കോന്നി വിഎൻഎസ് കോളജില്‍ നിന്ന് ബിബിഎ പൂർത്തിയാക്കിയ രേഷ്‌മ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗവും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. തടികച്ചവടക്കാരനായ റോയ് പി മാത്യുവാണ് പിതാവ്. മാതാവ് മിനി റോയ് സെന്‍റ് സ്റ്റീഫൻസ് കോളജിലെ ജീവനക്കാരിയാണ്. റോബിൻ മാത്യു റോയ് സഹോദരനാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.