ETV Bharat / state

കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ സന്ദർശിച്ച ബന്ധുക്കൾ നിരീക്ഷണത്തിൽ - കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ സന്ദർശിച്ച ബന്ധുക്കൾ നിരീക്ഷണത്തിൽ

ഗാർഹിക നിരീക്ഷണത്തിലിരുന്ന യുവതിയുടെ വീട് സന്ദർശിച്ച ബന്ധുക്കളായ നാലു പേരെയാണ് ശനിയാഴ്ച മുതൽ യുവതി നിരീക്ഷണത്തിലിരിക്കുന്ന വീട്ടിൽ തന്നെ 14 ദിവസത്തെ നിരീക്ഷണത്തിലാക്കിയത്.

Relatives visited the young woman who was under surveillance by Covid  കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ സന്ദർശിച്ച ബന്ധുക്കൾ നിരീക്ഷണത്തിൽ  കൊവിഡ്
കൊവിഡ്
author img

By

Published : Apr 4, 2020, 6:05 PM IST

പത്തനംതിട്ട: കൊവിഡ് 19 ജാഗ്രതാ നിർദേശത്തിന്‍റെ ഭാഗമായി ഗാർഹിക നിരീക്ഷണം ഏർപ്പെടുത്തിയിരുന്ന വീട്ടിൽ സന്ദർശനം നടത്തിയ കണ്ണൂർ, മലപ്പുറം സ്വദേശികളായ ബന്ധുക്കൾ ആരോഗ്യ വിഭാഗത്തിന്‍റെ നിരീക്ഷണത്തിൽ. തിരുവല്ല നഗരസഭ 38-ാം വാർഡിൽ ഉൾപ്പെടുന്ന മുത്തൂർ നാങ്കരമലയിൽ അമേരിക്കയിൽ നിന്നെത്തി ഗാർഹിക നിരീക്ഷണത്തിലിരുന്ന യുവതിയുടെ വീട് സന്ദർശിച്ച ബന്ധുക്കളായ നാലു പേരെയാണ് ശനിയാഴ്ച മുതൽ യുവതി നിരീക്ഷണത്തിലിരിക്കുന്ന വീട്ടിൽ തന്നെ 14 ദിവസത്തെ നിരീക്ഷണത്തിലാക്കിയത്.

കഴിഞ്ഞ ദിവസം അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാതാവിനെ കാണാൻ വേണ്ടിയാണ് ഇവർ വ്യാഴാഴ്ച ഉച്ചയോടെ നാട്ടിലെത്തിയത്. നിരീക്ഷണത്തിലുള്ള വീട്ടിൽ മറ്റ് ജില്ലയിൽ നിന്നും സന്ദർശകരെത്തിയ വിവരം സമീപവാസികൾ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. നിലവിൽ നിരീക്ഷണം തുടരുന്ന യുവതിയുടെ നിരീക്ഷണ കാലാവധിയും 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. യുവതിയുടെയും സന്ദർശനത്തിനെത്തിയ ബന്ധുക്കളുടെയും സ്രവങ്ങൾ ഞായറാഴ്ച പരിശോധനയ്ക്കായി ശേഖരിക്കുമെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. അതിജാഗ്രത പുലർത്തുന്ന പ്രദേശങ്ങളിൽ നിന്നുള്ളവർ കൊവിഡ് നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകൾ സന്ദർശിക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എ.എൽ ഷീജ അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.