ETV Bharat / state

പത്തനംതിട്ടയില്‍ റാപ്പിഡ് ടെസ്റ്റ് വാഹനം തയ്യാർ; ഇനി കര സ്‌പർശമില്ലാതെ സ്രവം എടുക്കാം

ഒരു ഡോക്ടർ രണ്ട് നഴ്‌സുമാർ ഡ്രൈവർ എന്നിവരാണ് വാഹനത്തിലുണ്ടാവുക

റാപ്പിഡ് ടെസ്റ്റ് വാഹനം വാർത്ത  ജില്ല കലക്ടർ പി.ബി നൂഹ്  rapid test vehicle pathanamthitta  ജില്ല കലക്ടർ പി ബി നൂഹ്  പത്തനംതിട്ട കൊവിഡ് വാർത്ത
പത്തനംതിട്ടയില്‍ റാപ്പിഡ് ടെസ്റ്റ് വാഹനം തയ്യാർ; ഇനി കര സ്‌പർശമില്ലാതെ സ്രവം എടുക്കാം
author img

By

Published : Jun 13, 2020, 10:16 AM IST

പത്തനംതിട്ട: ജില്ലയില്‍ റാപ്പിഡ് ടെസ്റ്റിനായുള്ള വാഹനം തയ്യാറായി. രോഗികളുടെ അരികിലെത്തി കര സ്‌പർശമില്ലാതെ സ്രവം എടുത്ത് പരിശോധനയ്ക്ക് അയയ്ക്കാൻ കഴിയുന്നതാണ് റാപ്പിഡ് ടെസ്റ്റ് വാഹനത്തിന്‍റെ പ്രത്യേകത. ഒരു ഡോക്ടർ, രണ്ട് നഴ്‌സുമാർ, ഡ്രൈവർ എന്നിവരാണ് വാഹനത്തിലുണ്ടാവുക. ഓരോ സ്ഥലങ്ങളിലും കൊവിഡ് കെയർ സെന്‍ററുകളിലും എത്തി വാഹനം സാമ്പിളുകൾ പരിശോധിക്കും. ഒരു വ്യക്തി സ്രവം നൽകി വാഹനത്തിൽ നിന്നും പുറത്തിറങ്ങിയാൽ 15 മിനിറ്റിനുള്ളിൽ അണു നശീകരണം പൂർത്തിയാക്കും. ഏത് കാലാവസ്ഥയിലും എവിടെയും എത്തി ചേരാൻ വാഹനത്തിന് കഴിയും.

തിരുവല്ല സബ് കലക്‌ടർ ഡോ.വിനയ് ഗോയലിന്‍റെ നേതൃത്വത്തിൽ എഞ്ചിനീയർമാരായ അനന്തു ഗോപൻ, എം.എസ് ജിനേഷ് ഡോക്‌ടർമാരായ ജസ്റ്റിൻ രാജ്, നോബിൾ ഡേവിസ് എന്നിവരാണ് വാഹനം രൂപകല്‌പന ചെയ്തത്.

പത്തനംതിട്ടയില്‍ റാപ്പിഡ് ടെസ്റ്റ് വാഹനം തയ്യാർ; ഇനി കര സ്‌പർശമില്ലാതെ സ്രവം എടുക്കാം

വാഹനത്തിന്‍റെ താക്കോൽ എൻഎംആർ ഫൗണ്ടേഷൻ ചെയർമാൻ എൻഎം രാജു പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി നൂഹിന് കൈമാറി. ഇരവിപേരൂർ ഒഇഎം പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ ആന്‍റോ ആന്‍റണി എംപി റാപ്പിഡ് ടെസ്റ്റ് വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. ജില്ല ഭരണകൂടത്തിന്‍റെയും എൻഎംആർ ഫൗണ്ടേഷന്‍റെയും നേതൃത്വത്തിലാണ് റാപ്പിഡ് ടെസ്റ്റ് വാഹനത്തിന്‍റെ നിർമ്മാണം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.