പത്തനംതിട്ട: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലാവുകയും വിവാഹ വാഗ്‌ദാനം നൽകി മൂന്നു വര്‍ഷമായി പീഡിപ്പിച്ചു വരികയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. റാന്നി അങ്ങാടി ശനീശ്വരം ക്ഷേത്രത്തിന് സമീപം അങ്ങാടി ലക്ഷംവീട് കോളനിയില്‍ ആകാശ് എന്ന് വിളിക്കുന്ന വിഷ്‌ണു പ്രകാശ് (22) ആണ് കോയിപ്രം പൊലീസിന്‍റെ പിടിയിലായത്.
2019 ഏപ്രില്‍ മുതല്‍ കഴിഞ്ഞമാസം 10 വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. പെരുമ്പെട്ടി സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയാണ് പീഡനത്തിനിരയായത്. 2019 ഏപ്രിലില്‍ യുവതിയെ പടുതോടു നിന്നും തന്‍റെ ബൈക്കില്‍ കയറ്റി കൊണ്ടുപോയ പ്രതി കുരിശുമുട്ടത്തുള്ള വാടക വീട്ടില്‍ എത്തിച്ച് അന്നും പിന്നീട് പലതവണയും പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞമാസം 10 ന് കരിമ്ബോള തുണ്ടിയിലെ വാടകവീട്ടില്‍ എത്തിച്ചും ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി ഇന്നലെയാണ് പൊലീസിൽ പരാതി നല്‍കിയത്. തുടർന്ന് വെച്ചൂച്ചിറ ചാത്തന്‍ തറയില്‍ നിന്നും പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് ഇന്‍സ്‌പെക്‌ടര്‍ സജീഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. എസ്.ഐമാരായ അനൂപ്, താഹാകുഞ്ഞ്, എ.എസ്.ഐമാരായ വിനോദ്, സുധീഷ്, സിപിഓമാരായ പരശുറാം, ജോബിന്‍ ജോണ്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.