പത്തനംതിട്ട: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യഥാർഥ പ്രതിപക്ഷ നേതാവല്ലെന്നും അദ്ദേഹം ശരിക്കും ജനങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന, ജനങ്ങളുടെ എതിരാളിയാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.
കേരളത്തിൽ തെരഞ്ഞെടുപ്പിനിടെയുള്ള ഭക്ഷ്യകിറ്റ്, പെൻഷൻ വിതരണം എന്നിവ തടയാൻ തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് പരാതി നൽകിയ സംഭവം ചൂണ്ടിക്കാട്ടിയാണ് ബൃന്ദാ കാരാട്ടിന്‍റെ വിമർശനം. പത്തനംതിട്ടയിൽ വിവിധ എൽഡിഎഫ് പ്രചാരണ യോഗങ്ങളിൽ സംസാരികയായിരുന്നു ബൃന്ദാ കാരാട്ട്. കേന്ദ്ര സർക്കാർ ബിജെപി- ആർഎസ്എസ് സംയുക്ത സംരംഭമാണെന്നും കൊറോണ വൈറസിനേക്കാൾ ഇരട്ടി അപകടകാരിയാണിതെന്നും ബൃന്ദാ കാരാട്ട് കുറ്റപ്പെടുത്തി.