ETV Bharat / state

പത്തനംതിട്ടയിൽ സ്വകാര്യ ബസുകൾ ഭാഗികമായി സർവീസ്‌ ആരംഭിച്ചു - സ്വകാര്യ ബസുകൾ

ജില്ലയിൽ 360 സ്വകാര്യ ബസുകളുണ്ട്. ഇതിൽ പകുതിയും രണ്ട് ജില്ലകളെ ബന്ധിപ്പിച്ചുള്ള സർവീസാണ്.

പത്തനംതിട്ട വാർത്ത  Pathanamthitta news  Private buses were partially operated  സ്വകാര്യ ബസുകൾ  സർവ്വീസ് ആരംഭിച്ചു
പത്തനംതിട്ടയിൽ സ്വകാര്യ ബസുകൾ ഭാഗികമായി സർവ്വീസ് ആരംഭിച്ചു
author img

By

Published : May 25, 2020, 12:33 PM IST

പത്തനംതിട്ട: ലോക്ക്‌ ഡൗണിനെ തുടർന്ന് നിർത്തിവെച്ച സ്വകാര്യ ബസുകൾ ജില്ലയിൽ ഭാഗികമായി സർവീസ് ആരംഭിച്ചു. കഴിഞ്ഞ ദിവസം ആർടിഒയും ബസ് ഓണേഴ്സും തമ്മിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് ബസുകൾ ഓടാൻ തീരുമാനിച്ചത്.

പത്തനംതിട്ടയിൽ സ്വകാര്യ ബസുകൾ ഭാഗികമായി സർവീസ്‌ ആരംഭിച്ചു

പത്തനംതിട്ട ആർടിഒ ജിജി ജോർജിൻ്റെയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ പ്രസാദിൻ്റെയും നേത്യത്വത്തിൽ കഴിഞ്ഞ ദിവസം തന്നെ ബസുകൾ അണുവിമുക്തമാക്കിയിരുന്നു.അടുത്ത ദിവസം മുതൽ വിദ്യാർഥികളുടെ പരീക്ഷകൾ ആരംഭിക്കുകയാണ്. നഷ്ടത്തിലാണെങ്കിലും ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കാൻ വേണ്ടിയാണ് സർവ്വീസുകൾ ആരംഭിക്കുന്നത്.

ജില്ലയിൽ 360 സ്വകാര്യ ബസുകളുണ്ട്. ഇതിൽ പകുതിയും രണ്ട് ജില്ലകളെ ബന്ധിപ്പിച്ചുള്ള സർവീസാണ്. ഇവ ജില്ലയ്ക്കുള്ളിൽ മാത്രമായി ക്രമീകരിച്ച് ഓടിച്ചാൽ ഡീസൽ അടിക്കാനുള്ള പണം പോലും കിട്ടില്ലെന്ന് ബസുടമകൾ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.