ETV Bharat / state

തദ്ദേശതെരഞ്ഞെടുപ്പിലെ അധ്യക്ഷസ്ഥാന സംവരണം: വിജ്ഞാപനമായി - local body election news

ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ജനറല്‍ വിഭാഗത്തിലാണ്. നഗരസഭകളില്‍ തിരുവല്ലയില്‍ അധ്യക്ഷ സ്ഥാനം സ്ത്രീ സംവരണമാണ്

തദ്ദേശ തെരഞ്ഞെടുപ്പ് വാര്‍ത്ത  തെരഞ്ഞെടുപ്പ് വാര്‍ത്ത  local body election news  election news
തെരഞ്ഞെടുപ്പ്
author img

By

Published : Nov 6, 2020, 1:21 AM IST

പത്തനംതിട്ട: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളുടെ സംവരണ വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ജനറല്‍ വിഭാഗത്തിലാണ്. നഗരസഭകളില്‍ തിരുവല്ലയില്‍ അധ്യക്ഷ സ്ഥാനം സ്ത്രീ സംവരണവും അടൂര്‍, പത്തനംതിട്ട, പന്തളം എന്നിവ ജനറല്‍ വിഭാഗത്തിലുമാണ്. ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലിടത്ത് സ്ത്രീ സംവരണവും ഒരിടത്ത് പട്ടികജാതി സംവരണവുമാണ്. ബ്ലോക്കുകളില്‍ പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍, കോന്നി എന്നിവിടങ്ങളില്‍ സ്ത്രീ സംവരണവും റാന്നി പട്ടികജാതി സംവരണവുമാണ്.
ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ 29 ഇടത്താണ് അധ്യക്ഷ സ്ഥാനം സംവരണമാകുക. ഗ്രാമപഞ്ചായത്ത് തലത്തില്‍ 24 ഇടത്ത് സ്ത്രീ സംവരണവും രണ്ടിടത്ത് പട്ടികജാതി സംവരണവും മൂന്നിടത്ത് പട്ടികജാതി സ്ത്രീ സംവരണവുമാണ്. ഗ്രാമപഞ്ചായത്തുകള്‍-അധ്യക്ഷസ്ഥാന സംവരണം എന്ന ക്രമത്തില്‍: കോയിപ്രം, കുളനട, ഏഴംകുളം- പട്ടികജാതി സ്ത്രീ സംവരണം. കടപ്ര, പ്രമാടം- പട്ടികജാതി സംവരണം. ആനിക്കാട്, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി, നെടുമ്പ്രം, അയിരൂര്‍, എഴുമറ്റൂര്‍, ഇലന്തൂര്‍, മല്ലപ്പുഴശേരി, നാരങ്ങാനം, റാന്നി- പഴവങ്ങാടി, റാന്നി-അങ്ങാടി, വടശേരിക്കര, നാറാണംമൂഴി, കോന്നി, അരുവാപ്പുലം, മൈലപ്ര, മലയാലപ്പുഴ, തുമ്പമണ്‍, ആറന്മുള, മെഴുവേലി, കടമ്പനാട്, കലഞ്ഞൂര്‍, പള്ളിക്കല്‍- സ്ത്രീ സംവരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.