ETV Bharat / state

പി.പി.മത്തായിയുടെ കസ്റ്റഡി മരണം; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

പത്തനംതിട്ട ചിറ്റാർ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാജേഷ് കുമാർ അടക്കം ഏഴു വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികൾ

author img

By

Published : Jan 3, 2022, 4:34 PM IST

pp mathayi custody death case  cbi files charge sheet against chittar forest range officers  പിപി മത്തായിയുടെ കസ്റ്റഡി മരണം  ചിറ്റാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാര്‍ക്കെതിരെ സിബിഐ കുറ്റപത്രം
പി.പി.മത്തായിയുടെ കസ്റ്റഡി മരണം; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പി.പി.മത്തായി മരിച്ച കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പത്തനംതിട്ട ചിറ്റാർ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാജേഷ് കുമാർ അടക്കം ഏഴു വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികൾ. വനം വകുപ്പ് ഉദ്യോഗസ്ഥർ മത്തായിയെ കസ്റ്റഡിയിൽ എടുത്തത് അന്യായമായണെന്ന്‌ കുറ്റപത്രത്തിൽ പറയുന്നു.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പത്തനംതിട്ട ചിറ്റാർ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാജേഷ് കുമാർ, വനം വകുപ്പ് ഉദ്യോഗസ്ഥരായ എ.കെ.പ്രദീപ് കുമാർ, അനിൽ കുമാർ, സന്തോഷ്.എൻ, ലക്ഷ്‌മി, ഇ.ബി.പ്രദീപ് കുമാർ എന്നിവരാണ് കേസിലെ ഏഴു പ്രതികൾ.

മനഃപൂർവമല്ലാത്ത നരഹത്യ, അന്യായമായി തടവിൽ വയ്ക്കുക, തെളിവ് നശിപ്പിക്കുക, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മർദ്ദനം കാരണമാണ്‌ മത്തായി മരിച്ചതെന്ന്‌ സിബിഐ കുറ്റപത്രത്തിൽ പറയുന്നില്ല.

സിബിഐ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ആർ.എസ്.ഷെഖാവത്താണ്‌ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം സിജെഎം കോടതി അംഗീകരിച്ചു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മത്തായിയുടെ ഭാര്യ ഷീബ നൽകിയ ഹർജിയിലാണ് അന്വേഷണം സിബിഐക്ക്‌ വിടാൻ ഹൈക്കോടതി ഉത്തരവ് നൽകിയത്‌.

ALSO READ:ഇതാണ് പൊലീസ്: നിലത്തിട്ട് ബൂട്ട് കൊണ്ട് ചവിട്ടി, കാല് കൊണ്ട് കോരിയെറിഞ്ഞു; ട്രെയിൻ യാത്രികന് ക്രൂരമര്‍ദനം

മരണത്തിലെ ദുരൂഹത അകറ്റാൻ മത്തായിയുടെ മൃതദേഹം സിബിഐ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. എറണാകുളം ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ 12 മുറിവുകൾ മത്തായിയുടെ ശരീരത്തില്‍ ഉണ്ടായെന്ന്‌ കണ്ടെത്തി.

ഈ മുറിവുകള്‍ മത്തായി വെള്ളത്തിലേക്ക് ചാടിയപ്പോള്‍ ഉണ്ടായതാകാം എന്ന നിഗമനമാണ്‌ ഉള്ളത്‌. ആത്മഹത്യക്കോ, കൊലപാതകത്തിനോ ഉള്ള സാധ്യത ഇല്ലെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

വനംവകുപ്പ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറ നശിപ്പിച്ച സംഭവത്തിൽ 2020 ജൂലായ് 28 നാണ് മത്തായിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുന്നത്. അന്ന് വൈകുന്നേരം തന്നെ മത്തായിയുടെ മൃതദേഹം വീടിനു സമീപത്തെ കിണറ്റിൽ കണ്ടെത്തിയിരുന്നു.

ജൂലൈ 31 ന് തന്നെ മത്തായിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്‌തു ബന്ധുക്കൾക്ക്‌ വിട്ടുകൊടുത്തു. പ്രതികളെ അറസ്റ്റ് ചെയ്യാതെ മത്തായിയുടെ ശവശരീരം സംസ്‌കരിക്കേണ്ടെന്ന് ബന്ധുക്കൾ തീരുമാനിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.