പത്തനംതിട്ട: നാല് ആൺമക്കൾ ഉണ്ടായിട്ടും ചോർന്നൊലിക്കുന്ന കൂരയിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന 80 വയസുകാരി പൊടിപ്പെണ്ണിന് തുണയായി കിടങ്ങന്നൂർ കരുണാഭവൻ പ്രവർത്തകരെത്തി. ഓമല്ലൂർ പറയനാലിൽ ചോർന്നൊലിക്കുന്ന കുടിലിൽ ഒറ്റപ്പെട്ട അവസ്ഥയിൽ കഴിഞ്ഞ പൊടിപ്പെണ്ണിന്‍റെ ദുരിതകഥ ഈ ടിവി ഭാരത് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഓമല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കരുണാലയം അധികൃതർ ഇവരെ ഏറ്റെടുക്കാൻ എത്തിയത്. ഏറെ നാളുകളായി പ്രൈമറി ഹെൽത്ത് സെന്‍റർ പ്രവർത്തകരുടെ സഹായവും സമീപവാസികൾ നൽകുന്ന ഭക്ഷണവും ആയിരുന്നു ഇവരുടെ ആശ്വാസം. ഇനി ഈ വൃദ്ധമാതാവിന് കരുണാലയത്തിൽ ഇഴജന്തുക്കളെ ഭയക്കാതെയും മഴ നനയാതെയും ജീവിക്കാം.
പൊടിപ്പെണ്ണിന് തുണയായി കരുണാഭവന്‍ - pathanamthitta
ഏറെ നാളുകളായി നാട്ടുകാര്‍ നൽകുന്ന ഭക്ഷണവും സഹായവുമായിരുന്നു ഇവരുടെ ആശ്വാസം.
പത്തനംതിട്ട: നാല് ആൺമക്കൾ ഉണ്ടായിട്ടും ചോർന്നൊലിക്കുന്ന കൂരയിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന 80 വയസുകാരി പൊടിപ്പെണ്ണിന് തുണയായി കിടങ്ങന്നൂർ കരുണാഭവൻ പ്രവർത്തകരെത്തി. ഓമല്ലൂർ പറയനാലിൽ ചോർന്നൊലിക്കുന്ന കുടിലിൽ ഒറ്റപ്പെട്ട അവസ്ഥയിൽ കഴിഞ്ഞ പൊടിപ്പെണ്ണിന്‍റെ ദുരിതകഥ ഈ ടിവി ഭാരത് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഓമല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കരുണാലയം അധികൃതർ ഇവരെ ഏറ്റെടുക്കാൻ എത്തിയത്. ഏറെ നാളുകളായി പ്രൈമറി ഹെൽത്ത് സെന്‍റർ പ്രവർത്തകരുടെ സഹായവും സമീപവാസികൾ നൽകുന്ന ഭക്ഷണവും ആയിരുന്നു ഇവരുടെ ആശ്വാസം. ഇനി ഈ വൃദ്ധമാതാവിന് കരുണാലയത്തിൽ ഇഴജന്തുക്കളെ ഭയക്കാതെയും മഴ നനയാതെയും ജീവിക്കാം.
etv bharat follow up
Body:4 ആൺമക്കൾ ഉണ്ടായിട്ടും ചോർന്നൊലിക്കുന്ന കൂരയിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന 80 വയസ്സുള്ള പൊടി പെണ്ണിൻറെ ദുരിതകഥ കഴിഞ്ഞദിവസം ഈ ടിവി ഭാരത് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഓമല്ലൂർ ആസ്ഥാനം ആയി പ്രവർത്തിക്കുന്ന കരുണാലയം അധികൃതർ ഇവരെ ഏറ്റെടുക്കാൻ എത്തിയത്.
ഏറെ നാളുകളായി പ്രൈമറി ഹെൽത്ത് സെൻറർ പ്രവർത്തകരുടെ സഹായവും സമീപവാസികൾ നൽകുന്ന ഭക്ഷണവും ആയിരുന്നു ഇവരുടെ ആശ്വാസം. ഇനി ഈ വൃദ്ധമാതാവിന് കരുണാലയ ത്തിൽ ഇഴജന്തുക്കളെ ഭയക്കാതെയും മഴ നനയാതെയും ജീവിക്കാം.
Conclusion: