പത്തനംതിട്ട: പതിനൊന്നുകാരിയെ പീഡനത്തിന് ഇരയാക്കിയ പോക്‌സോ കേസ് പ്രതിക്ക് 35 വര്‍ഷം തടവും 80,000 രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. പന്തളം കീരുകുഴി തകര മലങ്കുറ്റിയില്‍ നകുലനെയാണ്(45) വിവിധ വകുപ്പുകളിലായി കോടതി ശിക്ഷിച്ചത്. 2019-ല്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് വിധി.
പത്തനംതിട്ട അതിവേഗ കോടതി ജഡ്‌ജി എസ്.ശ്രീരാജ് ആണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പിഴത്തുകയില്‍ അരലക്ഷം രൂപ ഇരയ്‌ക്ക് നല്‍കാനും കോടതി നിര്‍ദേശമുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കിരണ്‍ രാജാണ് കോടതിയില്‍ ഹാജരായത്.
2019 ല്‍ പത്തനംതിട്ട എസ്.ഐ. എസ്. സനൂജാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. പൊലീസ് ഇന്‍സ്‌പെക്‌ടര്‍ എസ്. നൂമാന്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.