ETV Bharat / state

പോക്‌സോ കേസ് പ്രതി പൊലീസ് സ്‌റ്റേഷനില്‍ നിന്നും ചാടിപ്പോയി

author img

By

Published : Jan 18, 2022, 12:29 PM IST

മൂന്നാഴ്‌ച മുന്‍പ് മറ്റൊരു പ്രതിയും പുളിക്കീഴ് പൊലീസ് സ്‌റ്റേഷനില്‍ നിന്നും ചാടിപ്പോയിരുന്നു

pocso case accused escaped in pathanamthitta  pulikeezhu police station pocso case accused escape  പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  പുളിക്കീഴ് പൊലീസ് സ്റ്റേഷന്‍ പ്രതി ചാടിപ്പോയി  പൊലീസ് കസ്റ്റഡി പ്രതി രക്ഷപ്പെട്ടു
പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു പൊലീസ് സ്‌റ്റേഷനില്‍ നിന്നും ചാടിപ്പോയി

പത്തനംതിട്ട: പുളിക്കീഴ് പൊലീസ് സ്‌റ്റേഷനില്‍ നിന്നും പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി തിരുവല്ല പൊടിയാടി സ്വദേശി സജു കുര്യൻ (20) ആണ് ചാടിപ്പോയത്. തിങ്കളാഴ്‌ച രാവിലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

വീട് കയറി ആക്രമിച്ച കേസിലെ പ്രതിയും മൂന്നാഴ്‌ച മുൻപ് പുളിക്കീഴ് സ്റ്റേഷനിൽ നിന്നും രക്ഷപെട്ടിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതി സജുവിനെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് കടന്നുകളഞ്ഞത്. പ്രതിയ്ക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

പുളിക്കീഴ് പൊലീസ് സ്‌റ്റേഷനില്‍ പ്രതികളെ സൂക്ഷിക്കാന്‍ സെല്ലില്ലാത്തത് മൂലമാണ് പ്രതികൾ തുടർച്ചയായി സ്റ്റേഷനിൽ നിന്നും രക്ഷപ്പെടുന്നതെന്നാണ് ആക്ഷേപം.

Also read: മയക്കുമരുന്നില്‍ കുരുങ്ങി തൃശൂര്‍ മെഡിക്കല്‍ കോളജ്; ഡോക്ടര്‍ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.