ETV Bharat / state

റാലിക്കിടെ കാര്‍ ഓടിച്ച് കയറ്റി; കുരുമുളക് പ്രയോഗം, ഗുണ്ട സംഘം അറസ്റ്റില്‍

റാലിക്കിടയിലേക്ക് കാര്‍ ഓടിച്ച് കയറ്റിയതിനെ ചോദ്യം ചെയ്തവര്‍ക്കെതിരെ കുരുമുളക് സ്പ്രേ പ്രയോഗം

റാലിക്കിടെ കാര്‍ ഓടിച്ച് കയറ്റി  കുരുമുളക് പ്രയോഗം  ഗുണ്ടാ സംഘം അറസ്റ്റില്‍  arrest  പത്തനംതിട്ട  കുരുമുളക് സ്പ്രേ  കുരുമുളക്
അറസ്റ്റിലായ രാഹുല്‍ (27),സുബിന്‍ അലക്‌സാണ്ടര്‍ (24),നന്ദു നാരായണന്‍ (24)
author img

By

Published : Apr 11, 2022, 1:46 PM IST

പത്തനംതിട്ട: തിരുവല്ലയില്‍ ഓശാന ഞായര്‍ റാലിയിലേക്ക് കാര്‍ ഓടിച്ച് കയറ്റിയത് ചോദ്യം ചെയ്‌തവര്‍ക്ക് നേരെ കുരുമുളക് പ്രയോഗം. ഗുണ്ട സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. കുരിശുകവല ശങ്കരമംഗലം താഴ്‌ചയില്‍ കൊയിലാണ്ടി രാഹുല്‍ (27), കുറ്റപ്പുഴ പാപ്പനം വേലില്‍ സുബിന്‍ അലക്‌സാണ്ടര്‍ (24), കുന്നന്താനം മണക്കാട് വീട്ടില്‍ നന്ദു നാരായണന്‍ (24), എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. തിരുവല്ല തുകലശേരി സെന്റ് ജോസഫ് പള്ളിയില്‍ നടന്ന ഓശാന ഞായർ റാലിയിലേക്ക് പ്രതികള്‍ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. വാഹനം ഓടിച്ചു കയറ്റിയതിനെ ചോദ്യം ചെയ്ത തിരുവല്ല നഗരസഭ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ്, സ്റ്റീഫന്‍ ജോര്‍ജ്, ജോണ്‍ ജോര്‍ജ്, ഡേവിഡ് ജോസഫ് എന്നിവര്‍ക്ക് നേരെ കുരുമുളക് സ്പ്രേ ചെയ്യുകയായിരുന്നു.

ഇവര്‍ തിരുവല്ല സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. അക്രമം നടത്തിയ പ്രതികള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അതേ സമയം അറസ്റ്റിലായ പ്രതി രാഹുലിന്‍റെ കുഞ്ഞിന് മരുന്ന് വാങ്ങാനായി പോവുന്നതിനിടെ റാലിക്ക് സമീപമെത്തിയപ്പോള്‍ റാലി തീരും വരെ കാത്തു നില്‍ക്കാന്‍ പറഞ്ഞതാണ് പ്രശ്നത്തിന് കാരണമായതെന്നും പ്രതികല്‍ പറയുന്നു.

സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

also read: ദമ്പതികളെ ഗുണ്ടാ സംഘം മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി പരാതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.