ETV Bharat / state

പത്തനാപുരം കല്ലുകടവ് പാലത്തില്‍ മൂന്ന് ദിവസത്തിനകം അറ്റകുറ്റപ്പണി, ഗതാഗത ക്രമീകരണം - അപ്രോച്ച് റോഡ്

ഇന്നലെ (ഒക്‌ടോബര്‍ 28) രാത്രിയാണ് കല്ലുകടവ് പാലത്തിന്‍റെ അപ്രോച്ച് റോഡ് തകര്‍ന്നത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

pta bridge  Pathanapuram kallumkadavu bridge collapse update  പത്തനാപുരം കല്ലുകടവ് പാലം തകര്‍ച്ച  ജനീഷ്‌ കുമാര്‍ എംഎല്‍എ  പത്തനംതിട്ട വാര്‍ത്തകള്‍  പത്തനംതിട്ട ജില്ല വാര്‍ത്തകള്‍  പത്തനംതിട്ട പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  അപ്രോച്ച് റോഡ്  അപ്രോച്ച് റോഡ് തകര്‍ച്ച
പത്തനാപുരം കല്ലുകടവ് പാലം തകര്‍ച്ച; കെ.യു ജനീഷ്‌ കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു
author img

By

Published : Oct 29, 2022, 7:42 PM IST

പത്തനംതിട്ട: പത്തനാപുരം കല്ലുകടവ് പാലത്തിന്‍റെ അറ്റകുറ്റപ്പണികൾ മൂന്ന് ദിവസത്തിനകം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പു നല്‍കിയതായി അഡ്വ: കെ.യു ജനീഷ്‌ കുമാര്‍ എംഎല്‍എ. കെഎസ്‌ടിപി ചീഫ് എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എംഎല്‍എയും തകർന്ന പാലം സന്ദർശിച്ചു. പാലത്തിന്‍റെ അപ്രോച്ച് റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

ഗതാഗത ക്രമീകരണം ഇങ്ങനെ: കോന്നി ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് കലഞ്ഞൂർ ഇടത്തറയില്‍ നിന്ന് പാതിരിക്കല്‍ വഴി പത്തനാപുരത്തേക്ക് പോകാം. പുനലൂരിൽ നിന്നെത്തുന്നവര്‍ക്ക് സെന്‍റ് ജോസഫ് ഹോസ്‌പിറ്റൽ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പാതിരിക്കൽ വഴി ഇടത്തറയിലൂടെ പത്തനംതിട്ട ഭാഗത്തേക്ക് പോകാനാകും. കെ.പി റോഡിൽ നിന്ന് വരുന്നവര്‍ക്ക് പുതുവൽ ശാലേപുരം ജംഗ്ഷനിൽ എത്തി തിരിഞ്ഞ് കുണ്ടയം മഞ്ചള്ളൂർ വഴി പത്തനാപുരം ടൗണിലേക്കെത്താം.

ഇന്നലെ (ഒക്‌ടോബര്‍ 28) രാത്രിയാണ് കല്ലുകടവ് പാലത്തിന്‍റെ അപ്രോച്ച് റോഡ് തകര്‍ന്നത്.

also read: പത്തനാപുരം കല്ലുംകടവ് പാലത്തിന്‍റെ അപ്രോച്ച് റോഡ് തകർന്നു; ഗതാഗതം നിരോധിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.