ETV Bharat / state

പത്തനംതിട്ടയില്‍ രണ്ടു വിദ്യാര്‍ഥികളെ കാണാതായതായി - പത്തനംതിട്ടയില്‍ വിദ്യാര്‍ഥികളെ കാണാതായതായി

മറ്റൊരു കൂട്ടുകാരനൊപ്പം അത്തിക്കയത്തുലള്ള സുഹൃത്തിനെ കാണാന്‍ പോയതാണ് ഇരുവരും. വീടുകളില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു

Pathanamthitta students missing  students found missing in pathanamthitta  two students are missing from pathanamthitta  പത്തനംതിട്ടയില്‍ രണ്ടു വിദ്യാര്‍ഥികളെ കാണാതായതായി  പത്തനംതിട്ടയില്‍ വിദ്യാര്‍ഥികളെ കാണാതായതായി  പെരുനാട് മാടമണ്‍ സ്വദേശി ഷാരോണ്‍ മലയാലപ്പുഴ സ്വദേശി ശ്രീശാന്ത് എന്നിവരെ കാണാതായി
പത്തനംതിട്ടയില്‍ രണ്ടു വിദ്യാര്‍ഥികളെ കാണാതായതായി
author img

By

Published : Jul 25, 2022, 8:33 PM IST

പത്തനംതിട്ട: റാന്നി പെരുനാട്ടില്‍ നിന്നും കൂട്ടുകാരായ രണ്ടു വിദ്യാര്‍ഥികളെ കാണാതായതായി പരാതി. പെരുനാട് മാടമണ്‍ സ്വദേശി ഷാരോണ്‍(15), മലയാലപ്പുഴ സ്വദേശി ശ്രീശാന്ത്(16) എന്നിവരെയാണ് ശനിയാഴ്‌ച വൈകിട്ട് മുതല്‍ കാണാതായത്. ശ്രീശാന്ത് പതിനൊന്നാം തരത്തിലും ഷാരോണ്‍ ഒമ്പതാം തരത്തിലുമാണ് പഠിക്കുന്നത്. മറ്റൊരു സുഹൃത്തിനെയും കൂട്ടി അത്തിക്കയത്തുള്ള ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ ഇരുവരും ചെന്നിരുന്നു.

വൈകിട്ട് ആറു മണിയോടെ മുന്നു പേരും അവിടെ നിന്ന് ഇറങ്ങി. മൂന്നാമന്‍ സ്വന്തം വീട്ടിലേക്ക് പോയി. എന്നാല്‍, ഷാരോണും ശ്രീകാന്തും തിരിച്ച്‌ സ്വന്തം വീടുകളില്‍ എത്തിയിട്ടില്ല. മൈലപ്രയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഷാരോണ്‍ പഠിക്കുന്നത്.

പത്തനംതിട്ട പുത്തന്‍പീടികയിലെ ബന്ധുവീട്ടില്‍ നിന്നും ശനിയാഴ്‌ച രാവിലെ സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്. മാടമണിലുള്ള മുത്തശ്ശനൊപ്പമാണ് ഷാരോണ്‍ താമസിക്കുന്നത്. അവിടെ നിന്ന് മൈലപ്ര സ്‌കൂളില്‍ വന്നു പോകുന്നത് ബുദ്ധിമുട്ടായതു കൊണ്ടാണ് പുത്തന്‍പീടികയിലെ ബന്ധു വിട്ടില്‍ താമസിക്കുന്നത്.

രാത്രിയായിട്ടും രണ്ടു വീടുകളിലും ചെല്ലാതെ വന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്. ഷാരോണിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പെരുനാട് പൊലീസും ശ്രീശാന്തിനെ കാണാനില്ലെന്ന പരാതിയിൽ മലയാലപ്പുഴ പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷാരോണിന്‍റെ കൈവശം ഒരു ബാഗ് ഉണ്ട്.

നീല ടീഷര്‍ട്ടും നീല ജീന്‍സുമാണ് ധരിച്ചിരിക്കുന്നത്. വെളുത്ത നിറവും അഞ്ചടി ഉയരവുമുണ്ട്. മെറൂണ്‍ കളറില്‍ പുള്ളികളോട് കുടിയ നിക്കറും ചുവന്ന ബനിയനുമാണ് ശ്രീശാന്തിന്‍റെ വേഷം. വലത് പുരികത്തില്‍ മുറിവുണങ്ങിയ പാടുണ്ട്.

കുട്ടികളുടെ കൈവശം മൊബൈല്‍ ഫോണുണ്ടായിരുന്നു. എന്നാല്‍, ഇത് ഓഫ് ചെയ്‌തിരിക്കുന്നതാണ് അന്വേഷണം തടസപ്പെടാന്‍ കാരണം. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പെരുനാട് പൊലീസ് പറഞ്ഞു. കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പെരുനാട്‌ പൊലീസുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. പോലീസ് സ്റ്റേഷന്‍ - 04735 240211, സി.ഐ - 94979 08448.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.