ETV Bharat / state

കൊവിഡ് സേവനത്തിനായി ആശ സാഫിയും; പ്രാഥമിക ചികിത്സ കേന്ദ്രത്തില്‍ റോബോട്ട് സേവനം - covid 19 health centre eraviperoor

രണ്ട് നിലകളിലായി 40 മുറികളില്‍ മരുന്നും ഭക്ഷണം എത്തിക്കാനും ഡ്യൂട്ടി ഡോക്ടർക്കും ഡിഎംഒ അടക്കമുള്ള മറ്റ് നാല് ആരോഗ്യ പ്രവർത്തകർക്കും ഒരേസമയം രോഗിയെ കണ്ടു കൊണ്ട് ആശയ വിനിമയം നടത്തുന്നതും അടക്കമുള്ള സേവനങ്ങളുമാണ് റോബോട്ട് ചെയ്യുക

പത്തനംതിട്ട കൊവിഡ് വാർത്ത  കൊവിഡ് 19 പ്രാഥമിക ചികിത്സ  ഇരവിപേരൂർ കൊവിഡ് വാർത്ത  ആറന്മുള എംഎൽഎ വീണാ ജോർജ്  കൊവിഡ് 19 വാർത്ത  pathanamthitta covid news  covid 19 health centre eraviperoor  aranmula mla veena george
കൊവിഡ് സേവനത്തിനായി ആശ സാഫിയും; പ്രാഥമിക ചികിത്സ കേന്ദ്രത്തില്‍ റോബോട്ട് സേവനം
author img

By

Published : Jun 29, 2020, 10:57 PM IST

പത്തനംതിട്ട: ഇരവിപേരൂരിലെ കൊവിഡ് 19 പ്രാഥമിക ചികിത്സ കേന്ദ്രത്തില്‍ സേവനത്തിനായി ഇനി റോബോട്ടും. രണ്ട് നിലകളിലായി 40 മുറികളില്‍ മരുന്നും ഭക്ഷണം എത്തിക്കാനും ഡ്യൂട്ടി ഡോക്ടർക്കും ഡിഎംഒ അടക്കമുള്ള മറ്റ് നാല് ആരോഗ്യ പ്രവർത്തകർക്കും ഒരേസമയം രോഗിയെ കണ്ടു കൊണ്ട് ആശയ വിനിമയം നടത്തുന്നതും അടക്കമുള്ള സേവനങ്ങളാണ് റോബോട്ട് ചെയ്യുക. കൊവിഡ് 19 രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരോടുമുള്ള ആദര സൂചകമായി ഈ റോബോട്ടിന് ആശ സാഫി എന്നാണ് പേരിട്ടത്.

കൂടാതെ രോഗിക്ക് നൽകേണ്ട നിർദേശങ്ങൾ റോബോട്ടിലൂടെ എത്തിക്കാൻ സാധിക്കും. ഒരോ മുറിയുടെയും വാതിലിന്‍റെ അടുത്ത് എത്തി രോഗിയുടെ പേര് വിളിച്ചാണ് സാധനങ്ങൾ എത്തിച്ചു നൽകുന്നത്. രോഗിയുമായുള്ള സമ്പർക്കം കുറയ്ക്കാനും ആരോഗ്യപ്രവർത്തകർക്ക് രോഗ വ്യാപനം ഉണ്ടാകാതിരിക്കുന്നതിനും കഴിയുമെന്നതാണ് റോബോട്ടിന്‍റെ സേവനങ്ങളിലൂടെയുള്ള നേട്ടം. ചികിത്സ കേന്ദ്രത്തിലേക്കുള്ള എല്ലാ അടിസ്ഥാന സൗകര്യവും പഞ്ചായത്ത് ഒരുക്കി നല്‍കി. അടുത്ത ദിവസങ്ങളിലുണ്ടായ സമ്പർക്ക രോഗ വ്യാപനമാണ് ഇത്തരത്തിലൊരു ആശയത്തിലേക്ക് നയിച്ചത്.

പഞ്ചായത്തിലെ വള്ളംകുളം നാഷണൽ ഹൈസ്‌ക്കൂളിലെ റോബോട്ടിക്ക് ലാബിന്‍റെ ചുമതലക്കാരുമായും മാനേജ്‌മെന്‍റുമായും സഹകരിച്ചാണ് ഇത്തരത്തിലൊരു റോബോട്ടിക്ക് സംവിധാനം ഒരുക്കാൻ കഴിഞ്ഞതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. രാജീവ് എൻ അറിയിച്ചു. റോബോട്ടിന്‍റെ സാങ്കേതിക വിദ്യ വികസിപ്പിച്ച തിരിച്ചറപ്പള്ളിയിലെ പ്രൊപ്പല്ലർ ടെക്‌നോളജീസ് ആശുപത്രിക്ക് വേണ്ട വിധം റോബോട്ടിന്‍റെ ഘടനയിലും സാങ്കേതിക വിദ്യയിലും ചില മാറ്റങ്ങൾ വരുത്തി. റോബോട്ടിന്‍റെ പ്രവർത്തനം ആരംഭിക്കുന്ന ചടങ്ങിൽ ആറന്മുള എംഎൽഎ വീണാ ജോർജ് , ഡിഎംഒ, ഡ്യൂട്ടി ഡോക്ടർ പി.ശ്രീകാന്ത് , പഞ്ചായത്ത് പ്രസിഡന്‍റ് അനസൂയാ ദേവി എന്നിവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.