ETV Bharat / state

പത്തനംതിട്ടയില്‍ റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

author img

By

Published : Aug 25, 2022, 9:24 AM IST

കുമ്പഴ സംസ്ഥാനപാതയില്‍ റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

pathanamthitta road accident  woman injured after falling into a pothole  pathanamthitta pothole accident  kumbazha road accident latest  പത്തനംതിട്ട വാഹനാപകടം  റോഡിലെ കുഴിയില്‍ വീണ് പരിക്ക്  കുമ്പഴ റോഡ് അപകടം  കുഴിയില്‍ വീണ് അപകടം  കുമ്പഴ  യാത്രക്കാരിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി
പത്തനംതിട്ടയില്‍ റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

പത്തനംതിട്ട: കുമ്പഴയില്‍ റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. കുമ്പഴ സ്വദേശി ആതിരയാണ് (25) അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്‌ച രാവിലെ 10 മണിയോടെ പത്തനംതിട്ട ജയിലിന് സമീപം കുമ്പഴ സംസ്ഥാനപാതയിലായിരുന്നു അപകടം. സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയായ ആതിര രാവിലെ കുമ്പഴ ഭാഗത്ത് നിന്നും പത്തനംതിട്ട ഭാഗത്തേക്ക് വരികയായിരുന്നു. ഇതിനിടെ റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ മറിഞ്ഞ് ആതിര റോഡിലേക്ക് തെറിച്ചുവീണു.

ഈ സമയം ഇതുവഴി എത്തിയ സ്വകാര്യ ബസ് ആതിരയുടെ കാലിലൂടെ കയറിയിറങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആതിരയെ ഉടന്‍ സമീപത്തെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുടിവെള്ള പദ്ധതിയ്ക്കായി കുഴിച്ച കുഴിയിലാണ് സ്‌കൂട്ടർ വീണത്. റോഡിലെ കുഴികൾ അടയ്ക്കണമെന്ന് നാട്ടുകാർ പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.

Also read: സ്‌കൂളിലേക്ക് വിദ്യാര്‍ഥികളുമായി പോയ ജീപ്പ് ട്രക്കുമായി കൂട്ടിയിടിച്ചു, നാല് വിദ്യാര്‍ഥികള്‍ മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.