പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 197 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്തു നിന്ന് വന്നവരും, 21 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 170 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 46 പേരുണ്ട്. ഇന്ന് ജില്ലയില്‍ കൊവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്‌തു. 184 പേരാണ് ഇന്ന് ജില്ലയിൽ രോഗമുക്തരായി ആശുപത്രി വിട്ടത്. 1,817 സജീവ കൊവിഡ് രോഗികളാണ് ജില്ലയിൽ നിലവിലുള്ളത്. 10,654 പേര്‍ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 1,874 സാമ്പിളുകളുടെ ഫലം ജില്ലയിൽ ലഭിക്കാനുണ്ട്. ജില്ലയിലെ കൊവിഡ് മൂലമുളള മരണനിരക്ക് 0.55 ശതമാനവും ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.21 ശതമാനവുമാണ്.
പത്തനംതിട്ടയിൽ 197 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - പത്തനംതിട്ട കൊവിഡ് കണക്ക്
സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 170 പേരില്‍ 46 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല