പത്തനംതിട്ട: ആറ് ദിവസത്തോളം ശക്തമായ മഴ തുടർന്നാൽ എല്ലാ ഡാമുകളുടെയും ഷട്ടർ തുറക്കേണ്ടതായി വരുമെന്ന് ജില്ലാ കലക്‌ടർ പി.ബി നൂഹ്. പമ്പ കക്കി ഡാമുകളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 ശതമാനം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് പ്രകാരം ന്യൂനമർദ്ദത്തെ തുടർന്ന് പശ്ചിമഘട്ട മലനിരകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്. കോന്നി, റാന്നി, താലൂക്കുകളിൽ ഉൾപൊട്ടൽ ഉണ്ടാകാൻ സാധ്യത മുന്നിൽ കണ്ട് ആവശ്യമെങ്കിൽ പുനരധിവാസം യഥാസമയം നടത്തും. ജില്ലയിലെ ആറ് താലൂക്കിലും എമർജൻസി റെസ്പോൺസ് ടീമിനെ തയ്യാറാക്കിയിട്ടുണ്ട്.
മഴ തുടർന്നാൽ എല്ലാ ഡാമുകളുടെയും ഷട്ടർ തുറക്കേണ്ടി വരുമെന്ന് ജില്ലാ കലക്‌ടർ - പി.ബി നൂഹ്
പമ്പ കക്കി ഡാമുകളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 ശതമാനം ജലനിരപ്പ് ഉയർന്നിട്ടുണ്ടെന്നും കലക്‌ടർ.