ETV Bharat / state

പത്തനംതിട്ടയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍

author img

By

Published : Jun 4, 2022, 7:24 PM IST

ജോലി സമ്മര്‍ദത്തെ കുറിച്ച് അനീഷ് മാതാവിനോടും ബന്ധുക്കളോടും സംസാരിച്ചിരുന്നു

#pta death  പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ചു  പത്തനംതിട്ടയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍  Pathanamthitta police officer hanged  police hanged in pathanamthitta
പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ചു

പത്തനംതിട്ട: ചെങ്ങന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അനീഷാണ് (36) മരിച്ചത്. ശനിയാഴ്‌ച ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് പ്രാവിന്‍കൂട്ടിലെ വീട്ടില്‍ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്‌ച ഉച്ചയ്‌ക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അനീഷ് ജോലിയില്‍ നേരിടുന്ന സമ്മര്‍ദത്തെ കുറിച്ച് മാതാവിനോട് സംസാരിച്ചതിന് ശേഷം വീടിന്‍റെ ഒന്നാം നിലയിലേക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും അനീഷിനെ കാണാതിരുന്നതിനെ തുടര്‍ന്ന് മാതാവ് മുകളിലെത്തി നോക്കിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read: ആലപ്പുഴയില്‍ പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.