പത്തനംതിട്ട: ജില്ലയിലെ ആദ്യ പോക്സോ കോടതി ഉദ്ഘാടനം ചെയ്തു. 17 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്‌സോ കോടതികളില്‍ ഒന്നാണ് പത്തനംതിട്ടയില്‍ ആരംഭിച്ചതെന്ന് വീണ ജോർജ് എംഎല്‍എ പറഞ്ഞു. പോക്സോ കേസുകളുടെ എണ്ണം കൂടുകയും കേസുകൾ തീർപ്പാക്കുന്നതില്‍ കാലാതാമസം വരികയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ പ്രത്യേക കോടതികൾ ആരംഭിച്ചത്.
നഗരസഭാ സമുച്ചയത്തില്‍ ഷൈൻ ടവറിന്‍റെ എതിർ വശത്ത് താഴത്തെ നിലയില്‍ കോടതിയുടെ പ്രവർത്തന ഉദ്ഘാടനം വീണ ജോർജ് എംഎല്‍എ നിർവഹിച്ചു. ഇരകളായ കുട്ടികൾ പ്രായപൂർത്തിയായതിന് ശേഷവും വിവാഹത്തിനു ശേഷവും കോടതിയിൽ ഹാജരാകേണ്ട സാഹചര്യം ഉണ്ടാകുന്നതിൽ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നു. ഈ സാഹചര്യം മുന്നിൽ കണ്ടാണ് എല്ലാ ജില്ലകളിലും പോക്സോ കോടതികൾ ആരംഭിക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഓൺലൈനിലൂടെ 17 സ്പെഷ്യൽ കോടതികൾ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു.