ETV Bharat / state

പ്രളയബാധിതര്‍ക്ക് വീണ്ടും സഹായവുമായി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍

25 ലക്ഷം രൂപയുടെ സാധനങ്ങളാണ് വടക്കന്‍ ജില്ലയിലെ പ്രളയബാധിതര്‍ക്കായി കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിക്കുന്നത്.

പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍
author img

By

Published : Aug 21, 2019, 3:38 AM IST

Updated : Aug 21, 2019, 3:54 AM IST

പത്തനംതിട്ട: വടക്കന്‍ കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്ക് വീണ്ടും സഹായം എത്തിച്ച് പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍. ജില്ലയിലെ 58 സിഡിഎസുകളില്‍ നിന്ന് സമാഹരിച്ച അവശ്യവസ്തുക്കള്‍ വയനാട്, നിലമ്പൂര്‍ പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് എത്തിക്കും.

പ്രളയബാധിതര്‍ക്ക് വീണ്ടും സഹായവുമായി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍

തിരുവല്ല കുടുംബശ്രീ വില്ലേജ് സൂക്കില്‍ നടന്ന ചടങ്ങ് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ വിധു ഫ്ളാഗ് ഓഫ് ചെയ്തു. 25 ലക്ഷം രൂപയുടെ സാധനങ്ങളാണ് വടക്കന്‍ ജില്ലയിലെ പ്രളയബാധിതര്‍ക്കായി കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിക്കുന്നത്. പന്തളത്ത് പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌ക്, തിരുവല്ലയിലെ വില്ലേജ് സൂക്ക്, ഇലന്തൂര്‍ കമ്മ്യൂണിറ്റി ഹാള്‍, കോഴഞ്ചേരി, റാന്നി, പഴവങ്ങാടി, വടശേരിക്കര, കോന്നി, അടൂര്‍ സിഡിഎസ് ഓഫീസുകള്‍, പറക്കോട് വി ഇ പി ബ്ലോക്ക് ഓഫീസ്, മലയാലപുഴ അമിനിറ്റി സെന്‍റര്‍ എന്നിങ്ങനെ പത്ത് ശേഖരണ കേന്ദ്രങ്ങളിലൂടെയാണ് ജില്ലാ മിഷന്‍ സാധനങ്ങള്‍ സമാഹരിച്ചത്.

കഴിഞ്ഞ ദിവസം 35 ലക്ഷം രൂപയുടെ അവശ്യ സാധനങ്ങള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ നാല് ടോറസ് ലോറികളിലായി വടക്കന്‍ കേരളത്തിലെ പ്രളയബാധിതര്‍ക്കായി അയച്ചിരുന്നു. ഇതോടൊപ്പം സന്നദ്ധ പ്രവര്‍ത്തനത്തിനായി ജില്ലാ കുടുംബശ്രീ മിഷന്‍റെ 20 അംഗ സംഘവും പോയിരുന്നു. എഡിഎംസി എ മണികണ്ഠന്‍, കെ എച്ച് സെലീന എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ഡിപിഎം ഷീബ, ഉണ്ണികൃഷ്ണന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഓമന, രമണി, ആശ സുദര്‍ശനന്‍, രാധാമണി തുടങ്ങിയവര്‍ പങ്കെടുത്തു.

Last Updated : Aug 21, 2019, 3:54 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.